തുറവൂർ : പാനൂരിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ ചുമതല വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകി.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ പരാതി നൽകി ഒരു മാസമായിട്ടും നടപടിയെടുക്കാത്തത് ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം ശൈലജ ടീച്ചർക്ക് കത്ത് നൽകിയതായി ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
പരാതി നൽകി 27 ദിവസത്തിനുശേഷം മാത്രം പ്രതിയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി എംഎൽഎ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
പീഡനത്തിന് ഇരയായ വിദ്യാർഥിനിക്കും അമ്മയ്ക്കും പോലീസ് സംരക്ഷണം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.