വടകര: ട്രെയിനില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും എക്സൈസും സംയുക്തമായി നടത്തിയ തെരച്ചലില്‍ ആയിരം പേക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. മംഗള- നിസാമുദ്ദീന്‍ എക്സിപ്രസില്‍ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കടത്തുകാരെ കിട്ടിയിട്ടില്ല.
ആര്‍പി എഫ് എസ്ഐ ടി.വിനോദന്‍, കോണ്‍സ്റ്റബിള്‍മാരായ കെ.പി അനില്‍, അബ്ബാസ്, എം.ഡി സലാഹുദ്ദീന് എക്സൈസുകാരായ എം.എസ് ഹനീഫ, രതീഷ്, സുധീര്‍ എന്നിവരാണ് തെരച്ചില്‍ നടത്തിയത്.