എം.എസ്. ധോണിയുടെ പകരക്കാരനാകാൻ ഋഷഭ് പന്ത് എന്തുകൊണ്ടും യോഗ്യനാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ വിക്കറ്റ് കീപ്പർ വിജയ് ദാഹിയ. 2014ൽ ടെസ്റ്റിൽനിന്ന് വിരമിച്ച ധോണിക്ക് പകരക്കാരനുവേണ്ടിയുള്ള തെരച്ചിൽ പന്തിൽ അവസാനിക്കുകയാണെന്നും ദാഹിയ പറഞ്ഞു.
ധോണിയുടെ വിരമിക്കലിനുശേഷം പാർഥിവ് പട്ടേൽ, ദിനേശ് കാർത്തിക്, വൃഥിമാൻ സാഹ തുടങ്ങിയവർ തൽസ്ഥാനത്ത് എത്തി. ഇവർക്കുശേഷമെത്തിയ പന്ത് ലഭിച്ച അവസരങ്ങൾ മുതലാക്കുന്നത് കാര്യങ്ങൾ അദ്ദേഹത്തിന്റെ വഴിയിലേക്ക് തിരിക്കുന്നു. മാച്ച് വിന്നർ രീതിയിലാണ് പന്ത് ബാറ്റ് ചെയ്യുന്നത് – ദാഹിയ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനിടെ മൂന്നാം ടെസ്റ്റിലാണ് പന്ത് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. തുടർന്ന് അഞ്ച് ടെസ്റ്റ് കളിച്ച ഇരുപത്തൊന്നുകാരനായ താരം 43.25 ശരാശരിയിൽ 346 റണ്‍സ് നേടിയിട്ടുണ്ട്.