ന്യൂഡൽഹി: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും. ശ്രേയസ് അയ്യർക്ക് പകരക്കാരനായാണ് പന്ത് നായകസ്ഥാനത്തേക്ക് എത്തുന്നത്.
പരിക്ക് മൂലം ശ്രേയസിന് ഈ സീസൺ മുഴുവൻ നഷ്ടമാകും. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലാണ് ശ്രേയസിന് പരിക്കേറ്റത്. ഫീൽഡിംഗിനിടെ ഇടത് തോളിന് പരിക്കേൽക്കുകയായിരുന്നു.
പന്ത് ആദ്യമായാണ് ഒരു ഐപിഎൽ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുന്നത്. ഐപിഎലിലെ പ്രായം കുറഞ്ഞ ക്യാപ്റ്റൻമാരിൽ ഒരാളാണ് 23 കാരനായ പന്ത്. വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ശ്രേയസ് എന്നിവർക്ക് ശേഷം ഐപിഎലിലെ അഞ്ചാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്.
കോഹ്ലിയും സ്മിത്തും 22-ാം വയസിൽ ക്യാപ്റ്റനായപ്പോൾ റെയ്നയ്ക്കും ശ്രേയസിനും 23ാം വയസിലാണ് ക്യാപ്റ്റന്റെ തൊപ്പി ലഭിച്ചത്.