ലണ്ടൻ: കൈവിരലിന് ഒടിവേറ്റ ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാനു പകരം ലോകകപ്പില്‍ ടീമില്‍ ചേരാനായി ഋഷഭ് പന്ത് ഈ ആഴ്ച ഇംഗ്ലണ്ടിലേക്കു പറക്കും. ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടാതിരുന്ന പന്തിനെ റിസര്‍വ് കളിക്കാരില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇടങ്കയ്യന്‍ ബാറ്റ്സ്മാനായ ധവാന് രണ്ടാഴ്ചയിലേറെ വിശ്രമം വേണ്ട സ്ഥിതിക്ക് കെ.എല്‍. രാഹുലാകും ഓപ്പണ്‍ ചെയ്യുക. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കുന്ന ബാറ്റ്സ്മാനെ ടീമില്‍ വേണ്ടതുകൊണ്ടാണ് ഇടങ്കയ്യനായ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ധവാനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 30ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിനു മുമ്പ് ധവാന് പരിക്കില്‍നിന്നു മോചിതനാകുമെന്നാണ് പ്രതീക്ഷ.