അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ട്ട് സെ​ക്ര​ട്ട​റി​മാ​ർ; പന്തളത്ത് ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ വാ​ഴു​ന്നി​ല്ല; പി​രി​മു​റു​ക്ക​ത്തി​ൽ സി​പി​എം നേ​തൃ​ത്വം

പ​ന്ത​ളം: അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ട്ട് സെ​ക്ര​ട്ട​റി​മാ​ർ. ര​ണ്ടു പേ​ർ മാ​റി​യ​ത് ന​ട​പ​ടി നേ​രി​ട്ടും. ഒ​ടു​വി​ൽ ന​ട​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ ഒ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ളി​നും മാ​റ്റം. പ​ക​ര​മെ​ത്തി​യ​യാ​ൾ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വി​ശ്ര​മ​ത്തി​ലാ​യി. ത​ത്കാ​ലം ചു​മ​ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കും. പ​ന്ത​ള​ത്തെ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​ർ വാ​ഴാ​ത്ത ച​രി​ത്രം ഇ​ങ്ങ​നെ നീ​ളു​ന്നു.

ഇ​തി​നൊ​ക്കെ പു​റ​മെ പാ​ർ​ട്ടി നേ​തൃ​ത്വം ന​ല്കു​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യെ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും വ്യാ​പ​ക​മാ​യ​തോ​ടെ പ​ന്ത​ള​ത്തെ സി​പി​എം നേ​തൃ​ത്വം പി​രി​മു​റു​ക്ക​ത്തി​ലെ​ന്ന് സൂ​ച​ന.2013ലാ​ണ് കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ന് വ​ശ​ത്തെ കെ​ട്ടി​ടം വാ​ങ്ങി ഓ​ഫീ​സ് തു​ട​ങ്ങി​യ​ത്. 30 ല​ക്ഷ​ത്തി​ല​ധി​കം മു​ട​ക്കി വാ​ങ്ങി​യ കെ​ട്ടി​ടം അ​ന്ന​ത്തെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഡി.​ര​വീ​ന്ദ്ര​നാ​യി​രു​ന്നു അ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി. 2001 മു​ത​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് തു​ട​ർ​ന്ന് വ​ന്ന അ​ദ്ദേ​ഹം പു​തി​യ ഓ​ഫീ​സ് തു​ട​ങ്ങി ആ​റ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യി ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. പി​ന്നീ​ട് കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള ബാ​ബു കോ​യി​ക്ക​ലേ​ത്തി​ന് താ​ത്കാ​ലി​ക ചു​മ​ത​ല ന​ല്കി. തു​ട​ർ​ന്ന് ന​ട​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ കെ.​ആ​ർ.​പ്ര​മോ​ദ്കു​മാ​ർ സെ​ക്ര​ട്ട​റി​യാ​യി.

കോ​ഴ​ഞ്ചേ​രി​യി​ലെ ഒ​രു പ്രാ​ദേ​ശി​ക നേ​താ​വ് മ​ര​ണ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​യ പ്ര​മോ​ദ്കു​മാ​ർ കോ​ട​തി​യി​ൽ ന​ട​ത്തു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ പ്ര​മോ​ദ്കു​മാ​റി​നെ പു​റ​ത്താ​ക്കി. പി​ന്നീ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും അ​ടൂ​ർ സ്വ​ദേ​ശി​യു​മാ​യ റ്റി.​ഡി.​ബൈ​ജു സെ​ക്ര​ട്ട​റി പ​ദ​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബൈ​ജു​വി​നെ മാ​റ്റി ആ​ർ.​തു​ള​സീ​ധ​ര​ൻ​പി​ള്ള​യെ നി​യോ​ഗി​ച്ചു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ മു​തി​ർ​ന്ന അം​ഗ​മാ​യ കെ.​പി.​സി.​കു​റു​പ്പി​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​മ​വാ​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, മു​ന്പ് താ​ലൂ​ക്ക് ക​മ്മി​റ്റി നി​ല​വി​ലു​ള്ള കാ​ല​യ​ള​വി​ൽ നാ​ല് ത​വ​ണ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി പൊ​ന്തി വ​ന്നു. അ​ങ്ങ​നെ പാ​ർ​ട്ടി പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി. പ​ക​രം, മു​ന്പ് ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട് തി​രി​ച്ചെ​ത്തു​ക​യും ചെ​യ്ത പ്ര​മോ​ദ്കു​മാ​റി​നെ സെ​ക്ര​ട്ട​റി​യാ​ക്കി.

ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ഇ​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​ലാ​യ​തോ​ടെ പ​ന്ത​ളം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഇ.​ഫ​സി​ലി​ന് സെ​ക്ര​ട്ട​റി സ്ഥാ​നം ന​ല്കി. അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് ഇ​ത്ര​യും മാ​റ്റം​മ​റി​ച്ചി​ലു​ക​ൾ എ​ന്ന​താ​ണ് പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​യാ​യ​ത്. പൊ​തു​വെ പാ​ർ​ട്ടി​യി​ൽ സ​മ്മ​ത​നാ​യ ഇ.​ഫ​സി​ൽ ത​ന്നെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്, മ​റ്റ് അ​ത്ഭു​ത​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ.

ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ഏ​റെ പ​ഴി​കേ​ൾ​ക്കേ​ണ്ട ി വ​രു​ന്നെ​ന്നാ​ണ് പൊ​തു വി​മ​ർ​ശ​നം. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന സ്ഥാ​ന​ച​ല​ന​ങ്ങ​ൾ​ക്കൊ​പ്പം വി​ക​സ​ന വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി സൃ​ഷ്ടി​ക്കു​ന്ന ത​ല​വേ​ദ​ന​ക​ളും നേ​തൃ​ത്വ​ത്തെ അ​ല​ട്ടു​ന്നു​വെ​ന്നാ​ണ് പു​റ​ത്തെ ച​ർ​ച്ച​ക​ൾ.

Related posts