ഡൊമനിക് ജോസഫ്
മാന്നാർ:തിരുപിറവിയുടെ ആഘോഷ രാവുകൾക്ക് വർണ്ണവും വെളിച്ചവും പകരുന്നത് നക്ഷത്രങ്ങളാണ്.വർഷങ്ങളായി നിലനിന്നുപോരുന്ന പേപ്പറിൽ നിർമ്മിച്ച വിവിധങ്ങളായ നക്ഷത്രങ്ങളാണ് ഭവനങ്ങളിലും ദേവലായങ്ങളിലും വ്യാപാരസ്ഥാനങ്ങളിലും പൊതി സ്ഥാലങ്ങളിലുമെല്ലാം സ്ഥാനം പിടിച്ചിരുന്നത്. ക്രിസ്മസ് വരവ് അറിയിച്ച് ആഴ്ചകൾക്ക് മുന്പ് തന്നെ നക്ഷത്രങ്ങൾ എല്ലായിടങ്ങലിലും വർണ്ണ വെളിച്ചം വിതറിയിരുന്നു.
ഈറയിലും മുളയിലും നിർമ്മിച്ച നക്ഷത്രങ്ങളാൽ വർണ്ണ പേപ്പറുകൾ ഒട്ടിച്ചതായിരുന്നു വർഷങ്ങൾക്ക് മുന്പളുള നക്ഷത്രങ്ങൾ.എന്നാൽ കാലം മാറുന്നത് അനുസരിച്ച് നക്ഷത്രങ്ങളുടെ രൂപങ്ങൾക്കും നിറങ്ങൾക്കും മറ്റഉമ മാറ്റങ്ങളഅ# വന്നുകൊണ്ടിരുന്നു.വീടുകളിൽ നിർമ്മിച്ച് തൂക്കിയിരുന്ന നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ റെഡിമെയ്ഡ് നക്ഷത്രങ്ങൾ കരസ്ഥമാക്കി.വിവിധ തരത്തിലും വലുപ്പത്തിലും വ്യത്യസ്ഥത പുലർത്തുന്ന കട്ടിയുള്ള പേപ്പറിൽ നിർമ്മിച്ച നക്ഷത്രങ്ങൾ വിപണി കീഴടക്കി. എല്ലായിടങ്ങളിലും പേപ്പർ നക്ഷത്രങ്ങൾ മാത്രമായി.
ഒരോ വർഷവും ഏതെങ്കിലും വ്യത്യസ്ത നിറച്ച ഇത്തരം നക്ഷത്രങ്ങൾ ആവർഷത്തെ ഹിറ്റ് സിനിമയുടെയോ പാട്ടിന്റെ പേരിൽ വിപണിയിൽ നിറഞ്ഞു.ഇത്തരം നക്ഷത്രങ്ങൾ വിപണി കണ്ടറിഞ്ഞ് വാങ്ങുവാനും ആളുകൾ ഏറെയായി.എന്നാൽ ഇത്തരം പേപ്പർ നക്ഷത്രങ്ങളുടെയും കാലം ഏതാണ്ട് കഴിഞ്ഞ മാതിരിയാണ്.മുൻ കാലങ്ങളിലെ പോലെ തന്നെ ചെറികിട വ്യാപരികൾ നക്ഷത്രങ്ങൾ വിപണിയിൽ ഇറക്കിയെങ്കിലും ആവശ്യക്കാർ കുറവാണെന്ന് വ്യാപാരരികൾ തന്നെ പറയുന്നു.
ഡിജിറ്റലൈസേഷന്റെ കാലമായതിനാലാകാം പേപ്പർ നക്ഷത്രങ്ങൾ ഒഴിവാക്കപ്പെടുന്നതത്രേ.എന്നാൽ പല വലുപ്പത്തിലും വർണ്ണത്തിലും ശോഭയിലും ആകർഷകമായ ഡിജിറ്റൽ ലൈറ്റുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടുതാനും.ഇത്തവണ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതും ഇത്തരം എൽഇഡിയിൽ നിർമ്മിച്ച നക്ഷത്രങ്ങളാണ്.മുൻ വർഷങ്ങളിൽ ഇത്തരം നക്ഷത്രങ്ങൾക്ക് വില ഏറെ കൂടുതലായിരുന്നു.
എന്നാൽ പേപ്പർ നക്ഷത്രങ്ങളുടെ വിലയെ ഇപ്പോൾ ഇത്തരം ഡിജിറ്റൽ എൽഇഡി ക്കും ഉള്ളതിനാലും ആകാം എല്ലാവരെയും ഇതിലേക്ക് ആകർഷിക്കുന്നത്.നൂറ് രൂപാ മുതൽ 500 വരെയുള്ള ഇത്തരം നക്ഷ്രത്രങ്ങൾ വിപണിയിൽ സലഭമാണ്.
മുൻ കാലങ്ങളിൽ പേപ്പർ നക്ഷത്രങ്ങൾക്ക് ഹിറ്റ് സിനിമകളുടെയും പാട്ടുകളുടെയും മറ്റും പേരുകൾ ഉള്ളത് പോലെ ഇത്തവണ എൽഇഡി സറ്റാറുകൾക്കും ഇത്തരം പേരുകൾ ഇട്ടാണ് വ്യാപാരികൾ വിൽക്കുന്നത്.ഇത്തരത്തിൽ പോയാൽ വരും കാലങ്ങളിൽ പേപ്പർ സ്റ്റാറുകൾ പൂർണ്ണമായും ഇല്ലാതാകാനാണ് സാധ്യതയെന്ന് വ്യാപാരികൾ തന്നെ പറയുന്നു.