ന്യൂസിലന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പപ്പ.
ന്യൂസിലന്‍ഡ് മലയാളികളുടെ ജീവിതകഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനന്റെ പ്രധാന ഭാഗങ്ങള്‍ ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ചു.
മുമ്പ് ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും കാമറായും നിര്‍വഹിച്ച ഷിബു ആന്‍ഡ്രൂസ്, രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ കമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗോള്‍ഡന്‍ ഏജ് ഫിലിംസും, വിന്‍വിന്‍ എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ദുല്‍ഖര്‍ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേല്‍, ആര്.ജെ. മഡോണ തുടങ്ങിയ ചിത്രങ്ങളിലും, ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനില്‍ ആന്റോ ആണ് പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്.ഷാരോള്‍ നായികയായും എത്തുന്നു.
ഗോള്‍ഡന്‍ ഏജ് ഫിലിംസും, വിന്‍വിന്‍ എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന് നിര്‍മിക്കുന്ന പപ്പ ,ഷിബു ആന്‍ഡ്രൂസ് കഥ, ഛായാഗ്രഹണം, എന്നിവ നിര്‍വഹിക്കുന്നു.
തിരക്കഥ, സംഭാഷണം -അരുന്ധതി നായര്‍, ഗാനങ്ങള്‍ – എങ്ങാണ്ടിയൂര് ചന്ദ്രശേഖരന്, ദിവ്യശ്രീ നായര്‍, സംഗീതം – ജയേഷ് സ്റ്റീഫന്‍, ആലാപനം – സിത്താര, നരേഷ് അയ്യര്‍, നൈഗ സാനു, എഡിറ്റിംഗ്, കളറിംഗ് – നോബിന് തോമസ്, അസോസിയേറ്റ് ഡയറക്ടര്‍ – ജീവന് മാത്യൂസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അനീജ ജോര്‍ജ്, സ്റ്റില്‍ – രവിശങ്കര്‍ വേണുഗോപാല്‍, സനീഷ് തോമസ്, സുകേഷ് ഭദ്രന്, പോസ്റ്റര്‍ ഡിസൈന്‍ – ഒ.സി.രാജു, പി.ആര്.ഒ- അയ്മനം സാജന്.
അനില്‍ ആന്റോ, ഷാരോള്‍, വിനോഷ് കുമാര്‍, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു.
– അയ്മനം സാജന്