തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയിൽ കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന സമരം ന്യായമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ജീവനക്കാർ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കും.
കെഎസ്ആർടിസി ബസ്സുകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഏർപ്പെടുത്തും. കോവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് മതിയായ സുരക്ഷ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർ സമരത്തിൽ നിന്നും പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോവിഡിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.