പ​പ്പാ​ഞ്ഞി മോ​ഡ​ലി​ല്‍ ഗ​വ​ര്‍​ണ​റു​ടെ കോ​ലം ക​ത്തി​ച്ചു; എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രേ കേ​സ്‌

ക​ണ്ണൂ​ർ: ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ പ​പ്പാ​ഞ്ഞി​യു​ടെ മാ​തൃ​ക​യി​ല്‍ പ​യ്യാ​മ്പ​ലം ബീ​ച്ചി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ കോ​ലം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്. എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ ഉ​ൾ​പ്പെ​ടെ നാ​ലു പേ‍​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ന്യാ​യ​മാ​യി സം​ഘം ചേ​ര​ൽ, ക​ലാ​പ ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു വ​കു​പ്പു​ക​ൾ ചു​മ​ത്തി ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് കെ. ​അ​നു​ശ്രീ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​എ​സ് സ​ഞ്ജീ​വ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വൈ​ഷ്ണ​വ് മ​ഹേ​ന്ദ്ര​ൻ, വി​ഷ്‌​ണു വി​നോ​ദ് ഉ​ൾ​പ്പെ​ടെയുള്ളവർക്കെതിരേയാണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

30 അ​ടി ഉ​യ​ര​മു​ള്ള കോ​ല​മാ​ണ് എ​സ്എ​ഫ്ഐ ക​ത്തി​ച്ച​ത്. ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് കോ​ലം ക​ത്തി​ക്കു​ന്ന​തെ​ന്ന് എ​സ്എ​ഫ്ഐ​യു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment