ധ്യാന്‍ ശ്രീനിവാസന് നായക വേഷത്തിലെത്തുന്ന ‘പാപ്പരാസികള്‍’ എന്ന ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രചരിപ്പിച്ച് ജിദ്ദയില്‍ പ്രമോഷന് സംഘടിപ്പിച്ചതിനെതിരേ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും പോലീസില്‍ പരാതി നല്കി.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരുന്ന ചിത്രത്തിന്റെ പ്രമോഷന് സംഘടിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് നിര്‍മാതാവ് ശ്രീജിത്ത് വര്‍മ, സംവിധായകന് മുനാസ് മൊയ്തീന് എന്നിവരുടെ പരാതിയിലുള്ളത്.
ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഫഹദ് മൈമൂണിനെതിരെയാണ് ഇവര്‍ ആരോപണം ഉന്നയിച്ചത്. ചിത്രം ജിയോയുടെ ഒടിടി പ്ലാറ്റ്ഫോം വഴി അടുത്തമാസം റിലീസിനൊരുങ്ങുകയാണെന്നും ചിത്രത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന് മലയാള സിനിമയിലെ പ്രമുഖ നടനാണ് ഡബ് ചെയ്തിരിക്കുന്നത് എന്നുമായിരുന്നു പ്രചരണം.
ചിത്രത്തിന്റെ സൈറ്റില്‍ അഭിനേതാവ് കൂടിയായ ഫഹദും സംവിധായകനും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് വ്യാജ പ്രമോഷനിലേക്ക് വരെ കാര്യങ്ങളെത്തിച്ചതെന്ന് നിര്‍മാതാവ് പറഞ്ഞു. ഇവര്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തി എന്ന രീതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.