“പ്ലാ​സ്റ്റി​ക് ‘  വിയ്യൂർ ജയിലിൽ ജാ​മ്യം പോ​ലും കി​ട്ടി​ല്ല;  ജയിലിൽ അടച്ച് അധികൃതർ

സ്വ​ന്തം ലേ​ഖ​ക​ൻ


വി​യ്യൂ​ർ: പ​രി​സ്ഥി​തി​യെ ന​ശി​പ്പി​ക്കു​ന്ന​തി​ലെ മു​ഖ്യ വി​ല്ല​നാ​യ പ്ലാ​സ്റ്റി​ക്കി​നെ ജ​യി​ലി​ല​ട​ച്ച് വി​യ്യൂ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ. നാ​ടു​മു​ഴു​വ​ൻ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം ന​ട​ത്തു​ന്പോ​ൾ ജ​യി​ൽ​വ​കു​പ്പും പ്ലാ​സ്റ്റി​ക്കി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​ണി​ചേ​ർ​ന്ന​തി​ന്‍റെ വി​ജ​യ​ല​ഹ​രി​യി​ലാ​ണ്.

വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഫ്രീ​ഡം ഫു​ഡ് അ​ട​ക്ക​മു​ള്ള​വ വി​ത​ര​ണം ചെ​യ്യാ​ൻ പ്ലാ​സ്റ്റി​ക് കാരി ബാ​ഗു​ക​ൾ​ക്ക് പ​ക​രം ന്യൂ​സ് പേ​പ്പ​ർ കാ​രി ബാ​ഗു​ക​ളാ​ണ് ജ​യി​ലി​ലെ സെ​യി​ൽ​സ് കൗ​ണ്ട​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ന്യൂ​സ് പേ​പ്പ​ർ ബാ​ഗു​ക​ളാ​ണ് ഈ ​കൗ​ണ്ട​റി​ൽ നി​ന്നും ഫ്രീ​ഡം ഫു​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്.

ര​ണ്ടു രൂ​പ നി​ര​ക്കി​ലാ​ണ് ന്യൂ​സ് പേ​പ്പ​ർ കാ​രി ബാ​ഗു​ക​ൾ വി​ൽ​ക്കു​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ൾ ഈ ​ബാ​ഗു​ക​ൾ വാ​ങ്ങാ​നാ​യി മാ​ത്രം ജ​യി​ൽ കൗ​ണ്ട​റി​ലെ​ത്തു​ന്നു​ണ്ട്. ജ​യി​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ൻ വി​ൽ​പ​ന​യും ഇ​ത്ത​രം ക​വ​റു​ക​ളി​ലാ​ണ് ന​ൽ​കു​ന്ന​ത്.

ഫ്രീ​ഡം പാ​ർ​ക്കി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഴ​യി​ല​യി​ലാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.ആ​യി​ര​ക്ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം ഈ ​ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​റ​യ്ക്കാ​ൻ സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ര​മാ​വ​ധി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഒ​ഴി​വാ​ക്കാ​നാ​ണ് ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും കാ​രി ബാ​ഗു​ക​ൾ പ്ലാ​സ്റ്റി​ക്കി​ൽ നി​ന്നും ക​ട​ലാ​സാ​ക്കി​യ​ത് അ​തി​ന്‍റെ മു​ന്നോ​ടി​യാ​ണെ​ന്നും പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ട​ത്തെ​ല്ലാം ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ത് ന​ട​പ്പാ​ക്കു​മെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ ത​റ​പ്പി​ച്ചു പ​റ​യു​ന്പോ​ൾ വി​യ്യൂ​ർ ജ​യി​ലി​ന​ക​ത്തെ ത​ട​വ​റ​യി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് ഇ​നി പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്നു​റ​പ്പ്…​ജാ​മ്യം പോ​ലും കി​ട്ടി​ല്ല…

Related posts