
കൊറോണ വൈറസ് ലോകത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കൊറോണ ബാധയെത്തുടര്‍ന്ന് പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്. 40 ശതമാനത്തോളം വിലവര്‍ധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്.
ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടര്‍ന്ന് മന്ദഗതിയിലായതാണ് അസംസ്കൃത വസ്തുക്കള്‍ക്ക് ഉള്‍പ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും കനത്ത തിരിച്ചടിയായത്. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയുടെ വ്യവസായ രംഗം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
കൊറോണ ചരക്കുനീക്കത്തെയും ദോഷകരമായി ബാധിച്ചതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയില്‍ 40% ഉയര്‍ന്നത്.
വിവിധതരം ബാക്ടീരിയ അണുബാധകള്‍ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില ഉയര്‍ന്നത് 70 ശതമാനത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവുകയാണ്.