ദേ നമ്മുടെ കോയിക്കോട്… കോ​ഴി​ക്കോ​ട്ടെ ‘പാ​ര​ഗ​ണ്‍ ബി​രി​യാ​ണി’ ലോ​ക ഭ​ക്ഷ​ണപ്രി​യ​രു​ടെ ലി​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന്‍റെ ‘പാ​ര​ഗ​ണ്‍’ ലോ​ക​ത്തെ​ത​ന്നെ ഭ​ക്ഷ​ണ പ്രിയ​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍. ക്രൊ​യേ​ഷ്യ ആ​സ്ഥാ​ന​മാ​യു​ള്ള ട്രാ​വ​ൽ ഓ​ൺ​ലൈ​ൻ ഗൈ​ഡാ​യ ടേ​സ്റ്റ് അ​റ്റ്‌​ല​സ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട പു​ര​സ്കാ​ര പ​ട്ടി​ക ഇ​തി​ന് ഒ​ന്നു​കൂ​ടി അ​ടി​വ​ര​യി​ടു​ക​യാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച 100 ലെ​ജ​ൻ​ഡ‍​റി റെ​സ്റ്റോ​റ​ന്‍റുക​ളു​ടെ പ​ട്ടി​ക​യാ​ണ് ടേ​സ്റ്റ് അ​റ്റ്‌​ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​ൽ അ​ഞ്ചാം സ്ഥാ​ന​മാ​ണ് പാ​ര​ഗ​ൺ രു​ചി​യു​ടെ പെ​രു​മ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ റെ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ സ്ഥാ​ന​വും കോ​ഴി​ക്കോ​ട​ൻ രു​ചി​ക്കു ത​ന്നെ​യെ​ന്നും പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ൽ വ്യ​ക്ത​മാ​കും.​

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച റെ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ റ​സ്റ്റോ​റന്‍റുക​ളാ​ണ് ഇ​ടം നേ​ടി​യ​ത്. ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​ക്കൊ​പ്പം ത​നി​മ, പാ​ര​മ്പ​ര്യം, അ​ന്ത​രീ​ക്ഷം എ​ന്നി​വ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് റ​സ്റ്റോ​റ​ന്‍റു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട​ൻ ബി​രി​യാ​ണി​യു​ടെ പ്ര​ശ​സ്തി വ​ള​ർ​ത്തി​യ ‘പാ​ര​ഗ​ൺ’ പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

പ​ര​മ്പ​രാ​ഗ​ത മ​ല​ബാ​ർ പാ​ച​ക​രീ​തി​യു​ടെ വൈ​ദ​ഗ്ധ്യ​മാ​ണ് പാ​ര​ഗ​ണി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ടേ​സ്റ്റ് അ​റ്റ്‌​ല​സ് പ​റ​യു​ന്ന​ത്. 1939 ൽ ​സ്ഥാ​പി​ത​മാ​യ പാ​ര​ഗ​ണി​ലെ ബി​രി​യാ​ണി​യാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ല​ബാ​ർ പാ​ച​ക​രീ​തി​യു​ടെ വൈ​ദ​ഗ്ധ്യ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​കാ​ട്ടി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment