വടകര: മടപ്പള്ളി കോളജ് പ്രിൻസിപ്പളിനും അധ്യാപകർക്കും ശന്പളം നൽകുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും സർക്കാരാണെന്ന് ഓർക്കുന്നത് നല്ലതാണെന്നും പാറക്കൽ അബ്ദുള്ള എംഎൽഎ.
കോളജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സമാധാനം പുനഃസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സർവകക്ഷി രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും കോളജ് കവാടത്തിനരികിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പാറക്കൽ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .അഡ്വ: എം.രാജേഷ് കുമാർ, പ്രദീപ്കുമാർ പുത്തലത്ത് ,പ്രദീപ് ചോന്പാല, കെ.കലാജിത്ത്, ഒ.കെ.കുഞ്ഞബ്ദുളള, ഇ.ടി.അയൂബ്, പി.വി.കവിത, ബാബു ഒഞ്ചിയം, എൻ.വേണു, ശ്രീധരൻ മടപ്പളളി , കെ.ചന്ദ്രൻ, ശ്യാമള കൃഷ്ണാർപ്പിതം, വി.കെ.ജസീല, വി.ടി.സൂരജ്, അഫ്നാസ് ചോറോട്, പി.ജയരാജൻ, അനിൽകുമാർ കക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.