
വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പാരാഗ്ലൈഡറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപെടുത്തി. കാലിഫോര്‍ണിയയിലെ ഒലിവ്ഹര്സ്റ്റിലുള്ള യുബ കൗണ്ടി എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം നടന്നത്.
ഈ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദ്ദിച്ചതിന് ശേഷമാണ് ഇയാളെ രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട് നിന്നു. ഇയാള്‍ക്ക് ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.