പാ​റ​ക്ക​ണ്ടി പ​വി​ത്ര​ന്‍ വ​ധ​ക്കേ​സ്; ആ​ര്‍​എ​സ്എ​സ് -ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​ക്കാ​ർ

ത​ല​ശേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ പൊ​ന്ന്യം നാ​മ​ത്ത്മു​ക്ക് പ​വി​ത്ര​ത്തി​ല്‍ പാ​റ​ക്ക​ണ്ടി പ​വി​ത്ര​നെ (45) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ര്‍​എ​സ്എ​സ് -ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ട​ത്തി.

ത​ല​ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല​സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദാ​ണ് വി​ധി പ​റ​യു​ന്ന​ത്. ആ​ര്‍​എ​സ്എ​സ് -ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ പൊ​ന്ന്യം​വെ​സ്റ്റ് ചെ​ങ്ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ സി.​കെ. പ്ര​ശാ​ന്ത് (36), പൊ​ന്ന്യം നാ​മ​ത്ത്മു​ക്കി​ലെ നാ​മ​ത്ത് വീ​ട്ടി​ല്‍ ലൈ​ജേ​ഷ് എ​ന്ന ലൈ​ജു (39), ചെ​ങ്ക​ള​ത്തി​ല്‍ ഹൗ​സി​ല്‍ പാ​റാ​യി​ക്ക​ണ്ടി വി​നീ​ഷ് (35), പൊ​ന്ന്യം കു​ണ്ടു​ചി​റ​യി​ലെ പ​ഞ്ചാ​ര പ്ര​ശാ​ന്ത് എ​ന്ന മു​ത്തു (39), പൊ​ന്ന്യം മൂ​ന്നാം​മൈ​ല്‍ ല​ക്ഷ്മി നി​വാ​സി​ല്‍ കെ.​സി. അ​നി​ല്‍​കു​മാ​ര്‍ (51), എ​ര​ഞ്ഞോ​ളി മ​ലാ​ല്‍ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ കി​ഴ​ക്ക​യി​ല്‍ വി​ജി​ലേ​ഷ് (35), എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന​ടു​ത്ത തെ​ക്കേ​തി​ല്‍ ഹൗ​സി​ല്‍ ത​ട്ടാ​ര​ത്തി​ല്‍ കെ.​മ​ഹേ​ഷ് (38) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. നാ​ലാം​പ്ര​തി വ​ലി​യ​പ​റ​മ്പ​ത്ത് ജ്യോ​തി​ഷ് പി​ന്നീ​ട് മ​രി​ച്ചു.

പാ​ല്‍​വാ​ങ്ങു​ന്ന​തി​നാ​യി വീ​ട്ടി​ല്‍ നി​ന്ന് പൊ​ന്ന്യം നാ​യ​നാ​ർ റോ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പ​വി​ത്ര​നെ 2007 ന​വം​ബ​ര്‍ ആ​റി​ന് പു​ല​ര്‍​ച്ചെ അ​ഞ്ചേ​മു​ക്കാ​ലി​ന് നാ​മ​ത്ത്മു​ക്ക് അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം വ​ച്ചാ​ണ് അ​ക്ര​മി സം​ഘം വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

പാ​ല്‍​പാ​ത്രം ഉ​പേ​ക്ഷി​ച്ച് തൊ​ട്ട​ടു​ത്തു​ള്ള മു​ണ്ടാ​ണി രാ​ജീ​വ​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി സം​ഘം ത​ല​യ്ക്കും കൈ​കാ​ലു​ക​ള്‍​ക്കും വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​തര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ന​വം​ബ​ർ 10ന് ​പു​ല​ര്‍​ച്ചെ 12.45നാ​ണ് മ​ര​ണം.

കൊ​ല്ല​പ്പെ​ട്ട പ​വി​ത്ര​ന്‍റെ ഭാ​ര്യ ര​മ​ണി, മ​ക​ന്‍ വി​പി​ന്‍, ഏ​ഴാം​പ്ര​തി വി​ജി​ലേ​ഷി​നെ തി​രി​ച്ച​റി​യ​ല്‍​പ രേ​ഡ് ന​ട​ത്തി​യ മ​ല​പ്പു​റം ജി​ല്ല സെ​ഷ​ന്‍​സ് ജ​ഡ്ജി സു​രേ​ഷ്‌​കു​മാ​ര്‍ പോ​ള്‍ എ​ന്നി​വ​ര​ട​ക്കം 23 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​രു​ന്നു. 48 രേ​ഖ​ക​ളും ആ​യു​ധ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 21 തൊ​ണ്ടി​മു​ത​ലു​ക​ളും അ​ന്യാ​യ​ക്കാ​രും 17 രേ​ഖ​ക​ള്‍ പ്ര​തി​ഭാ​ഗ​വും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യു​ട്ട​ര്‍ വി​നോ​ദ്കു​മാ​ര്‍ ച​മ്പ​ളോ​ൻ ഹാ​ജ​രാ​യി.

Related posts