മുംബൈ തെരുവിലെ കച്ചകടക്കാരുടെ വിശേഷങ്ങളാണ് കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭക്ഷണശാലകളിലെ വ്യത്യസ്തമായ പാചകരീതികളാണ് വീഡിയോകൾ വൈറലാകാൻ കാരണം.
അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രഘു ദോശവാലയാണ് വൈറൽ വീഡിയോയിലെ കേന്ദ്രകഥാപാത്രം. രഘുവാണ് പ്രധാന പാചകക്കാരൻ. ചട്ടുകം കൊണ്ട് പൊക്കി എറിയുന്ന വട കൃത്യമായി പാചകക്കാരന്റെ കൈകളിലേക്ക് എത്തുന്നതാണ് വീഡിയോയെ ആകർഷമാക്കുന്നത്.
രുചികരമായ വട പാവ് പാചകം ചെയ്യുന്നതും കണ്ട് കഴിക്കുന്നതിനായി നിരവധി പേരാണ് ഇവിടെയുത്തുന്നത്. മുംബൈ ഫോർട്ടിലെ ബോറ ബസാർ സ്ട്രീറ്റിലുള്ള രഘു ദോശവാല 60 വർഷം പഴക്കമുള്ള സ്ഥാപനമാണ്.
15 രൂപയ്ക്കും 40 രൂപയ്ക്കുമാണ് ഇവിടെ വട പാവ് ലഭിക്കുന്നത്. ആംചി മുംബൈ യുട്യൂബിൽ പോസ്റ്റ് ചെയ്ത ‘പറക്കും വട പാവ്’ വിഡിയോ രണ്ട് ദിവസത്തിനുള്ളിൽ മൂന്നു ലക്ഷത്തികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
മുംബൈയിലെ തന്നെ ‘പറക്കും ദോശ’യും അടുത്തിടെ വൈറലായിരുന്നു.