മാതമംഗലം: അംഗപരിമിതർക്കായുള്ള പാരാലിന്പിക് ദേശീയ തല മത്സരത്തിൽ കേരളത്തിന്റെ ആദ്യമെഡൽ ജേതാവെന്ന നേട്ടം മാതമംഗംലം സ്വദേശിനി പി.വി. ലതികയക്ക്.
പോളിയോ രോഗത്തെ തുടർന്ന് 40 വർഷമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പതിനെട്ടാമത് സീനിയർ നാഷണൽ പവർലിഫ്റ്റിങ് മീറ്റിൽ പാരാലിമ്പിക് ഇനത്തിലാണ് വെള്ളിമെഡൽ നേടിയിരിക്കുന്നത്.
ബംഗളൂരുവിൽ മാർച്ച് 18 മുതൽ 21 വരെ നടന്ന മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ടി.വി.ലതിക മാത്രമാണ് പങ്കെടുത്തത്. ഇവർ രണ്ടാംതവണയാണ് നാഷണൽ മീറ്റിൽ പങ്കെടുക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ പുറത്തുപോയി പരിശീലനത്തിന് സാധിക്കാത്തതിനാൽ വീട്ടിൽ നിന്ന് തന്നെയാണ് പരിശീലനം നടത്തിക്കൊണ്ടിരുന്നത്.
ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാൻ സഹകരിക്കുന്ന ഇൻസ്പെയറിന്റെ സഹകരണവും ലഭിച്ചിരുന്നു. മികച്ച പരിശീലനം ലഭിച്ചാൽ ഇന്ത്യയുടെ തന്നെ അഭിമാനം ആകാൻ ലെതികയ്ക്ക് സാധിക്കും.
ഫ്ളൈ, ആശ്രയ സ്വാശ്രയസംഘം, വീൽചെയർ അസോസിയേഷൻ തുടങ്ങിയ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളിൽ ലധിക പ്രവർത്തിച്ചുവരികയാണ്.
മത്സര സമയത്ത് വീൽചെയർ ഒഴിവാക്കി മുട്ടിന്മേൽ ഇഴഞ്ഞാണ് ലതിക മത്സരത്തിൽ എത്തുക. എരമം കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗപരിമിതർക്ക് നൽകിയ മുച്ചക്രവാഹനം ലഭിച്ചതിനു ശേഷമാണ് ലതിക പുറംലോകം കാണാൻ തുടങ്ങിയത് .