വീ​ണ്ടും സു​വ​ര്‍​ണ​ത്തി​ള​ക്കം; ജാ​വ​ലി​നി​ൽ സു​മി​ത് ആ​ന്‍റി​ലി​ന് സ്വ​ർ​ണം, ലോ​ക റി​ക്കാ​ർ​ഡ്

 

ടോ​ക്കി​യോ: പാ​രാ​ലി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടാം സ്വ​ർ​ണം. പു​രു​ഷ​ൻ​മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ എ​ഫ്64 വി​ഭാ​ഗ​ത്തി​ൽ സു​മി​ത് ആ​ന്‍റി​ൽ സ്വ​ർ​ണം നേ​ടി. 68.55 മീ​റ്റ​ര്‍ ദൂ​ര​ത്തേ​യ്ക്ക് ജാ​വ​ലി​ന്‍ പാ​യി​ച്ചാ​ണ് സു​മി​ത് ലോ​ക റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ച് അ​വ​സ​ര​ങ്ങ​ളി​ല്‍ മൂ​ന്നെ​ണ്ണ​വും ലോ​ക റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന പ്ര​ക​ട​ന​മാ​ണ് സു​മി​ത് പു​റ​ത്തെ​ടു​ത്ത​ത്. 66.95, 68.08, 65.27, 66.71, 68.55 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സു​മി​തി​ന്‍റെ ശ്ര​മ​ങ്ങ​ൾ. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം ഏ​ഴാ​യി ഉ​യ​ർ​ന്നു.

ഇ​ന്നു മാ​ത്രം ര​ണ്ടു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും സ​ഹി​തം അ​ഞ്ച് മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ അ​വ​നി ലെ​ഖാ​ര​യാ​ണ് നേ​ര​ത്തെ സ്വ​ര്‍​ണം നേ​ടി​യ​ത്.

 

Related posts

Leave a Comment