ദുരന്തമുണ്ടായിട്ടും പഠിക്കുന്നില്ല;  ഉ​രു​ൾ​പൊ​ട്ടി​യ കു​ന്നി​ൻ താഴ്‌വര​യി​ൽ  ക്വാ​റി​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്തി​ച്ചു​ തു​ട​ങ്ങി; എല്ലാത്തിനും അധികൃതരുടെ ഒത്താശയെന്ന് നാട്ടുകാർ

നെന്മാറ: ഉ​രു​ൾ​പൊ​ട്ടി​യ കു​ന്നി​ൻ താഴ്‌വര​യി​ൽ വീ​ണ്ടും ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി. നെന്മാറ ആ​ത​വ​നാ​ട്, ചേ​രും​കാ​ടി​ന് സ​മീ​പ​മാ​ണ് ര​ണ്ടു ക്വാ​റി​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക്വാ​റി​ക​ളാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ഉ​രു​ൾ​പൊ​ട്ടി 10 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഥ​ല​ത്തി​ൽ നി​ന്ന് 200 മീ​റ്റ​ർ മാ​റി​യാ​ണ് ഇ​പ്പോ​ൾ ചെ​റി​യ ര​ണ്ടു ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​റ പൊ​ട്ടി​ച്ചെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് മെ​റ്റ​ലാ​ക്കി മാ​റ്റു​ന്ന​ത്.

ഈ ​കു​ന്നി​ൽ നാ​ലി​ട​ങ്ങ​ളി​ലാ​യാ​ണ് പ​ല ത​വ​ണ​യാ​യി പാ​റ​പൊ​ട്ടി​ച്ചെ​ടു​ത്ത് കു​ഴി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് 16 ന് ​ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രു​ന്ന ക്വാ​റി​ക​ളാ​ണ് ഇ​പ്പോ​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.
ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ണ്ടും ഭീ​തി​യി​ലാ​യി മാ​റി.

അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്തു നി​ന്ന് ക​രി​ങ്ക​ലും, മെ​റ്റ​ലും വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.ഒ​രു ക്വാ​റി​യു​ടെ തൊ​ട്ടു മു​ക​ളി​ലാ​യി വീ​ടു​ണ്ടാ​യി​ട്ടു​പോ​ലും യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Related posts