മുക്കം: ജില്ലയിൽ ഏറ്റവുമധികം ക്വാറി, ക്രഷർ, എം സാൻഡ് യൂനിറ്റുകൾ പ്രവർത്തിക്കുന്ന മലയോര മേഖലയിൽ വീണ്ടും ക്വാറി, ക്രഷർ യൂണിറ്റുകള് തുടങ്ങാൻ നീക്കം. കാരശേരി, കൂടരഞ്ഞി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിലാണ് പുതിയവ തുടങ്ങാൻ നീക്കം നടക്കുന്നത്. ജില്ലയിൽ ഏറ്റവുമധികം ഉരുൾപൊട്ടലുണ്ടായ കാരശ്ശേരി പഞ്ചായത്തിൽ നാല് പുതിയ ക്വാറികൾക്കാണ് അപേക്ഷ നൽകിയിരിക്കുന്നത്. കുമാരനെല്ലൂർ വില്ലേജിൽ മൂന്നുംകക്കാട് വില്ലേജിൽ ഒന്നും.
പഞ്ചായത്തിലെ ഏറ്റവും പരിസ്ഥിതി ദുർബല പ്രദേശമായ പാറത്തോടും കറുത്ത പറമ്പ് മോലിക്കാവിലുമാണ് പുതിയ യൂനിറ്റുകൾക്ക് അനുമതിയാവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളിൽ ലെറ്റർ ഓഫ് ഇന്റന്റ് അപേക്ഷ നൽകിയിരിക്കുന്നത്. പഞ്ചായത്തിൽ 25 സ്ഥലങ്ങളിൽ ഉരുൾപൊട്ടിയത് ജില്ലാ കളക്ടർ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ മറച്ചുവച്ചിരുന്നു.
ഇത് വിവാദമാവുകയും ചെയ്തിരുന്നു. പുതിയ ക്വാറികൾക്കും ക്രഷറുകൾക്കും അനുമതി നൽകുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ടിൽ നിന്ന് കാരശേരി പഞ്ചായത്തിനെ ഒഴിവാക്കിയതെന്ന ആരോപണവുമായി പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. കൊടിയത്തൂർ പഞ്ചായത്തിൽ കഴിഞ്ഞ ഓഗസ്റ്റ് മാസം ഉരുൾപൊട്ടലുണ്ടായ മൈസൂർ മലയിലാണ് പുതിയ ക്വാറി യൂനിറ്റ് തുടങ്ങുന്നതിനായി അപേക്ഷ നൽകിയിരിക്കുന്നത്.
അനുമതി നൽകില്ലെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നുണ്ടങ്കിലും ഭരണകക്ഷിയിലെ ഒരു വിഭാഗം അനുമതി നൽകണമെന്ന വാശിയിലാണ്. മൈസൂർ മല മേഖലയിൽ പുതിയ ആ േറാളം ക്വാറികൾക്കാണ് അപേക്ഷ നൽകിയിരിക്കുന്നത്. കാരശേരിയിൽ ഇപ്പോൾ ഭൂരിഭാഗം ക്വാറികൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതും പുതിയതിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നതുമായ മേഖല തോട്ടഭൂമിയാണന്ന ആരോപണം നിലനിൽക്കുന്ന പ്രദേശമാണ്.
തോട്ട ഭൂമിയിൽ ഖനന പ്രവൃത്തിക്ക് യാതൊരു നിലയ്ക്കും അനുമതി നൽകാൻ പാടില്ലെന്ന നിയമം നിലനിൽക്കേയാണ് ചില ഉദ്യാഗസ്ഥരെ സ്വാധീനിച്ച് അനുമതി നേടിയെടുക്കുന്നത്. ജില്ലയിൽക്വാറികൾക്ക് അനുമതി നൽകേണ്ട പാരിസ്ഥിതിക അനുമതി കമി്മറ്റി ക്വാറം തികയാത്തതാണെന്ന ആരോപണവും നിലവിലുണ്ട്.
അതുകൊണ്ടുതന്നെ ചില ഉദ്യോഗസ്ഥർ നൽകുന്ന തെറ്റായ രേഖകളും സാക്ഷ്യപത്രവും പ്രകാരം നിർബാധം അനുമതികൾ നൽകുകയാണ്. കൊടിയത്തൂർ പഞ്ചായത്തിൽ പുതിയ ക്വാറിക്ക് അപേക്ഷ നൽകിയിരിക്കുന്നത് മിച്ചഭൂമിയാണെന്ന ആരോപണം നിലനിൽക്കുന്ന സ്ഥലത്താണ്.
അതിനിടെ ചെങ്ങോട്ട് മലയിലും കൂടരഞ്ഞി മഞ്ഞക്കടവിലും ക്വാറികൾക്കെതിരെ നടപടി സ്വീകരിച്ച ഡിഎഫ്ഒയെ സ്ഥലം മാറ്റാനുള്ള നീക്കവും ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളിൽ നടക്കുന്നതായാണ് വിവരം. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ഉദയഗിരി മലയിലാണ് പുതിയ ക്വാറിക്ക് ശ്രമം നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ കേരള കോൺഗ്രസ് ഉൾപ്പെടെ വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ പ്രളയത്തിൽ ഏറ്റവുമധികം ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായമേഖലയിലാണ് ഇപ്പോൾ പുതിയ ക്വാറികൾ തുടങ്ങാൻ നീക്കം നടക്കുന്നതെന്നതാണ് ശ്രദ്ധേയം. നിലവിലെ ക്വാറി, ക്രഷർ, എം. സാൻഡ് യൂനിറ്റുകൾ കൊണ്ടുതന്നെ പൊറുതിമുട്ടി മലയോര ജനതയെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.നു