തിരുവനന്തപുരം: പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജൻ. എല്ലാ കാര്യങ്ങളും പരിശോധിച്ച് മാത്രമേ ക്വാറികളുടെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ.
2018-ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് 147 ക്വാറികൾക്ക് ഖനനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണു നൽകിയിട്ടുള്ളത്. പ്രളയ പ്രദേശങ്ങളിലൊന്നും തന്നെ ഒരു ക്വാറിക്കും അനുമതി നൽകിയിട്ടില്ല. ഇവിടങ്ങളിൽ പാരിസ്ഥിതിക അനുമതി കർശനമാക്കിയിട്ടുണ്ട്.