കടുത്തുരുത്തി: മുട്ടുചിറ പറമ്പ്രം ഭാഗത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു.
വീടുകളില്‍ ഒളിഞ്ഞു നോട്ടവും കുളിമുറികളിലെ ദൃശ്യങ്ങള്‍ പകര്‍ത്താനുമാണ് സാമൂഹ്യവിരുദ്ധരുടെ ശ്രമമെന്ന് നാട്ടുകാര്‍ പറയുന്നു.
വീടുകള്‍ക്കു മുന്നിലൂടെ രാത്രികാലങ്ങളില്‍ ചുറ്റിതിരിയുന്നതും സാമൂഹ്യവിരുദ്ധര്‍ പതിവാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കതകുകളില്‍ മുട്ടി വിളച്ചശേഷം ഇരുട്ടിലേയ്ക്കു മാറിനിന്ന് ശബ്ദം ഉണ്ടാക്കുന്നതിനാല്‍ ഭയം മൂലം പലരും പുറത്തിറങ്ങാന്‍ മടിക്കുകയാണ്.
കാപ്പുന്തല-കുറുപ്പന്തറ റോഡിലൂടെയുള്ള രാത്രികാല യാത്ര ഭയപെടുത്തന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
അടിച്ചിലപ്പാറ – പറമ്പ്രം റോഡ് കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ സംഘടിക്കുന്നത്.
കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കു മുമ്പ് പ്രദേശത്തെ രണ്ടു വീടുകളില്‍ ബൈക്കുകളിലെത്തിയ യുവാക്കള്‍ മൊബൈല്‍ ഫോണിലെ കാമറായിലൂടെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ബൈക്കുപേക്ഷിച്ചു സ്ഥലത്തുനിന്നും രക്ഷപ്പെട്ടു
സംഭവ സ്ഥലത്തെത്തിയ വാര്‍ഡ് മെമ്പറായ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജുവും പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ യുവാക്കള്‍ വന്ന ബൈക്കുകള്‍ പിടിച്ചെടുക്കുകയും ഇതു പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ഈ ബൈക്കുകള്‍ പോലീസുതന്നെ ഉടമസ്ഥര്‍ക്ക് സ്റ്റേഷനില്‍നിന്നും വിട്ടു നല്‍കിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.
ഉന്നത സമ്മര്‍ദത്തെ തുടര്‍ന്നാണ് ബൈക്കുകള്‍ വിട്ടു നല്‍കിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പറമ്പ്രം പ്രദേശത്തെ കൂടുതല്‍ വീടുകളിലും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണുള്ളത്.
പുരുഷന്മാരെല്ലാം വിദേശത്തടക്കം ജോലിയുള്ളവരാണെന്നതാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടാന്‍ കാരണെമാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രദേശത്തെ അടിച്ചിലപ്പാറ – പറമ്പ്രം റോഡില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതും പല സ്ഥലങ്ങളും തോട്ടങ്ങളായതിനാല്‍ കാടു പിടിച്ചു കിടക്കുന്നതും സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാകുന്നു.
പ്രദേശത്ത് പോലീസ് പട്രോളിംഗോ, പോലീസ് സാന്നിധ്യമോ കാര്യമായി ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ കുറ്റപെടുത്തുന്നു.
പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഉന്നത പോലീസ് അധികാരികള്‍ ഇടപെട്ട് സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യണമെന്നും ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പ് വരുത്തണമെന്നും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു ആവശ്യപ്പെട്ടു.