‘പറന്പിക്കുളം: ആദിവാസി ഊരുകളിൽ അസുഖം ബാധിക്കുന്നവരെ പറന്പിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസ് ആനപ്പാടിയിൽനിന്നും പറന്പിക്കുളം ജംഗ്ഷനിലേക്ക് മാറ്റണമെന്നതാണ് ജനകീയാവശ്യമായിരിക്കുന്നത്. എ.കെ.ആന്റണി എംപിയാണ് ആദിവാസി കുടുംബങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ആശുപത്രിയിലെത്തിക്കാനായി പുതിയ ആംബുലൻസ് മൂന്നുവർഷം മുന്പ് നല്കിയത്.
ഈവാഹനം ഇപ്പോൾ പറന്പിക്കുളത്തുനിന്നും പതിമൂന്നു കിലോമീറ്റർ അകലെയുള്ള ആനപ്പാടിയിലാണ് നിർത്തിയിട്ടിരിക്കുന്നത്. അടിയന്തര ചികിത്സക്കായി ആംബുലൻസിനെ വിളിച്ചാൽ പതിമൂന്നു കിലോമീറ്റർ സഞ്ചരിച്ച് പറന്പിക്കുളം എത്തിയ ശേഷമാണ് ചുങ്കംകോളനി, കുരിയാർകുറ്റി, അല്ലമുപ്പൻ കോളനി, കടവ് കോളനി, എർത്ത് ഡാം എന്നീ പ്രദേശങ്ങളിലേക്ക് പോകേണ്ടതായി വരുന്നത്.
കോളനിയിൽ താമസക്കാർക്ക് ചികിത്സ ആവശ്യമുള്ളവരാണ് ആംബുലൻസ് ആവശ്യപ്പെടുന്നത.് എന്നാൽ ഇപ്പോൾ ആനപ്പടിയിൽനിന്നും എത്താൻ കൂടുതൽ സമയം വേണ്ടിവരുന്നു. മലന്പ്രദേശം എന്നതിനാൽ പാന്പുകടിയേല്ക്കുന്നവർക്ക് ഉടനേ ചികിത്സ നല്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
ആദിവാസി ഉൗരുകളുടെ ഏകദേശം മധ്യഭാഗത്തായാണ് പറന്പിക്കുളം ജംഗ്ഷനും ആശുപത്രിയുമുള്ളത്. ഓഗസ്റ്റിലുണ്ടായ മഴക്കെടുതി ക ളിൽ ദുരിതബാധിതർക്ക് അടിയന്തര ചികിത്സക്കായി ഡൽഹിയിൽ നിന്നുമെത്തിയ രണ്ടു ഡോക്ടർമാരും ബാംഗ്ളൂരിൽനിന്നും എത്തിയ രണ്ടു നഴ്സുമാരും പറന്പിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നും തിരിച്ചുപോയി.
ഇതോടെ പറന്പിക്കുളം ആശുപത്രിയിൽ ഡോക്ടർ ഇല്ലാതായിരിക്കുകയാണ്. ആഴ്ചയിൽ ഒരുദിവസം കൊല്ലങ്കോട്ടുനിന്നും ഒരു ഡോക്ടർ ഡെപ്യൂട്ടേഷനിൽ എത്തുന്പോൾ മാത്രമാണ് ചികിത്സ ലഭിക്കുകയുള്ളു. അടിയന്തരമായി പറന്പിക്കുളത്തേക്ക് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡിഎംഒ കളക്ടർക്കും നിവേദനം നല്കാൻ ഒപ്പുശേഖരണം നടത്തുകയാണ്.