കോബ് (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കു മൂന്നാം ദിനം രണ്ടു മെഡലുകൾ. ഹൈജംപിൽ നിഷാദ് കുമാർ, 200 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ എന്നിവർ വെള്ളിയും വെങ്കലവും നേടി. ഈ ചാന്പ്യൻഷിപ്പിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലുകളാണ്.
പുരുഷന്മാരുടെ ഹൈജംപിലെ ടി47 വിഭാഗം ഫൈനലിൽ 1.99 മീറ്റർ ചാടി വെള്ളി മെഡൽ നേടി. വനിതകളുടെ 200 മീറ്റർ ഓട്ടത്തിലെ ടി35 വിഭാഗത്തിൽ 30.49 സെക്കൻഡിൽ ഫിനിഷ് ചെയ്താണു പ്രീതി വെങ്കലമെഡൽ നേടിയത്.