കാഞ്ഞൂര്‍: പാറപ്പുറത്തെ അരിമില്ലുകളിലെ നിയമലംഘനങ്ങളിലും പരിസ്ഥിതി മലിനീകരണത്തിലും ജനരോഷം കൂടുതല്‍ ശക്തമായി. വിഷയത്തില്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന പന്തംകൊളുത്തി പ്രകടനത്തില്‍ നൂറുകണക്കിനു പ്രദേശവാസികള്‍ അണിനിരന്നു.
കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മേരിമാതാ, എസ് ആന്‍ഡ് എസ്, അന്ന റൈസ് മില്ലുകള്‍ നെല്‍വയല്‍ നികത്തി തികച്ചും നിയമവിരുദ്ധമായി അനധികൃത നിര്‍മാണം, പരിസര മലിനീകരണം, വായു-കുടിവെള്ള സ്രോതസുകളുടെ മലിനീകരണം ഇവ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്.
ആറങ്കാവ് പള്ളി ജംഗ്ഷനില്‍ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം മില്ലിനു മുന്നിലൂടെ കടന്നുപോയി പാറപ്പുറം ജംഗ്ഷനില്‍ സമാപിച്ചു.സമാപന സമ്മേളനം പരിസ്ഥിതി പ്രവര്ത്തകന് പി.എ. സമദ് ഉദ്ഘാടനം ചെയ്തു. ജനകീയ സമര സമിതി ഭാരവാഹികളായ വിപിന്‍ ദേവസിക്കുട്ടി, വി.എക്സ്. ജെറിന് എന്നിവര്‍ പ്രസംഗിച്ചു.