നാദാപുരം: നാദാപുരത്ത് പുതുതായി തുടങ്ങുന്ന പാരലൽ കോളേജിൽ ഡിഗ്രി കോഴ്സിന് വൻ തുക ഫീസിനത്തിൽ ആവശ്യപ്പെടുന്നതായി പരാതി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സിനാണ് പരിസരത്തെവിടെയുമില്ലാത്ത ഫീസ് ചുത്തുന്നത്. ഒരു വർഷത്തേക്ക് അര ലക്ഷം രൂപയാണ് ചോദിക്കുന്നെതന്ന് രക്ഷിതാക്കൾ പറയുന്നു.
മൂന്നു വർഷത്തേക്ക് ഒന്നര ലക്ഷമെന്ന് ചുരുക്കം.പരിസരങ്ങളിലെ മറ്റ് പാരലൽ കോളേജുകളിൽ വർഷം പതിനായിരത്തിൽ കൂടുതലില്ലെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എ സി മുറികളും, ഐ എസ് സർട്ടിഫിക്കറ്റമാണത്രെ ഫീസ് കൂടുതൽ ഈടാക്കാൻ കാരണമായി പറയുന്നത്. കോളേജിൽ കുട്ടികളെ എത്തിക്കാൻ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.
കോളജിന് ചുക്കാൻ പിടിക്കുന്ന ചില പ്രമുഖരുടെ പടമുള്ള ബ്രോഷർ ഉപയോഗിക്കുന്നതായും നാദാപുരത്തെ കെട്ടിടത്തിലാണ് ക്ലാസുകളെന്നും പറയുന്നു. മറ്റ് ചില യൂണിവേഴ്സിറ്റികളുടെ കോഴ്സുകളുമുണ്ടാകുമെന്നും പ്രചാരണമുണ്ട്. എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ്, റെന്റൽ മാനേജ്മെന്റ്, സി.എ, ക്ലൗഡ് കന്പ്യൂട്ടിംഗ് ഉൾപ്പെടെയുള്ള കോഴ്സുകളും നൽകുമെന്നും പറയുന്നു. കുട്ടികളെ എത്തിക്കാൻ വ്യാപക പ്രചാരമമാണ് നടക്കുന്നത്.