പാരസെയിലിംഗിനിടെ പലപ്പോഴും അപകടമുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ പലയിടത്തും ഇതിന് നിയന്ത്രണവുമുണ്ട്. തമിഴ്നാട്ടില്‍ പാരസെയിലിംഗിനിടെ മധ്യവയസ്കന് 60 അടി ഉയരത്തില്‍നിന്നു വീണു മരിച്ചതാണ് ഏറ്റവും പുതിയ അപകടം. കോയമ്പത്തൂര്‍ സ്വദേശിയായ മല്ലേശ്വര റാവു എന്നയാളാണ് മരിച്ചത്.
സുരക്ഷ കവചം മതിയായ രീതിയില്‍ ഘടിപ്പിക്കാത്തതിനാലാണ് അപകടത്തിനു കാരണം. ഗ്രൗണ്ടില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ഉള്ളിലാണ് റാവു അപകടം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റ് അപകടകരമായ രീതിയില്‍ തൂങ്ങി കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജ് നടത്തിയ ഒരു ചടങ്ങിലായിരുന്നു പാരസെയിലിംഗ് പ്രകടനം. 500 രൂപയായിരുന്നു ഒരാള്‍ക്ക് ഇടാക്കിയിരുന്നത്.