പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ കാമുകൻ മുര്യങ്കര പാതിരിയോട് കോളനിയിൽ കിരണും (21)പെൺകുട്ടിയുടെ സഹോദരനുമാണ് അറസ്റ്റിലായത്.
പാറശാലയിൽ 2018ലാണ് സംഭവം. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്.
ഇതേ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതാണ് പ്രതികളുടെ അറസ്റ്റിലേക്കെത്തിയത്.
ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.