പാറശ്ശാല : ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മധ്യവയസ്ക്കന്റെ മൃതദേഹം ഇന്ന് പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തും.പൊഴിയൂർ പരുത്തിയൂര്‍ പുതുവൽ പുരയിടത്തിൽ ജോൺ (57)മരിച്ച സംഭവത്തിലാണ് ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്.
മാർച്ച് ആറിന് രാത്രി 12 മണിയോടെ ഹൃദയാഘാതം മൂലം ജോൺ മരിച്ചുവെന്ന് പിതാവ് മിഖായേൽ പിള്ളയെയും ബന്ധുക്കളെയും ജോണിന്റെ ഭാര്യാബന്ധുക്കൾ അറിയിച്ചിരുന്നു.
അതേത്തുടർന്ന് അടുത്തദിവസം മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തു. ഹൃദയാഘാതമായതിനാൽ അന്ന് പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല.
എന്നാൽ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പൊഴിയൂർ പോലീസിൽ പരാതിനൽകുകയും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടത്തിനായി ഇന്ന് പുറത്തെടുക്കുന്നത്.ആർ ഡി ഓ പോസ്റ്റ്മോർട്ടത്തിന് മേൽനോട്ടം വഹിക്കും