തിരുവനന്തപുരം: ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് പത്തു തരം മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തി. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പനയും വിതരണവുമാണു നിരോധിച്ചത്.
ഇതു സംബന്ധിച്ചു ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് ഉത്തരവിറക്കി. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രോൾ ഓഫീസിലേക്ക് അറിയിക്കണമെന്നു നിർദേശത്തിൽ പറയുന്നു.
Clopidogrel Tablets IP 75mg (Clopmark 75), Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin), Acetaminophen with Tramadol HCl Tablets USP, Intrud P, Diltiazem Hydrochloride Sustained Release Tablets 90mg, Sakthi Vitta General Tonic Pills, Hingu Vachadi Gulika, Pushyanuga Choornam, Haridrakhandam, L-Cet Tablets, Diclofenac Sodium Tablets IP എന്നിവയാണ് നിരോധിച്ച മരുന്നുകൾ.