പാറശാലയില്‍ പ്രണയം വഴിമാറിയത് പകയ്ക്ക്, എറണാകുളത്തുനിന്ന് വണ്ടി കയറിയെത്തി യുവതി അയല്‍വാസിയായ യുവാവിനെ കുത്തിക്കീറി, പിന്നെ ഞരമ്പും മുറിച്ചു

lady 2പ്രണയം തലയ്ക്കുപിടിച്ചാല്‍ എന്തും ചെയ്യുമെന്നതിന് ഉദാഹരണമാണ് പാറശാലയില്‍ സംഭവിച്ചത്. യുവാവിനെ കുത്തി പരുക്കേല്‍പിച്ചശേഷം അയല്‍വാസിയായ യുവതി കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ചൊവ്വാഴ്ച്ച രാത്രി 8.30നു ധനുവച്ചപുരം കോളജ് ജംക്ഷന്‍ വെയിറ്റിങ് ഷെഡിനു സമീപമായിരുന്നു സംഭവം. തത്തംകോട് കുന്നുവിള സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. കുത്തിയത് അയല്‍ക്കാരിയും. അയല്‍വാസികളായ ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. മൂന്നോളം കുത്തേറ്റ വിഷ്ണുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച് ഒരുമണിക്കൂറിനുശേഷമാണ് യുവതിയെ കൈഞരമ്പു മുറിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

വയറിംഗ് ജോലിക്കാരനായിരുന്നു വിഷ്ണു. യുവതിയാകട്ടെ എറണാകുളത്തെ തുണിക്കടയിലെ ജീവനക്കാരിയും. ഇരുവരും തമ്മിലുള്ള കടുത്ത പ്രണയം നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു. യുവതി സംഭവദിവസം രാത്രിയാണ് എറണാകുളത്തുനിന്നും പാറശാലയിലെത്തിയത്. വിഷ്ണുവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നറിഞ്ഞതാണ് യുവതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് സൂചന. കുത്തിയശേഷം ഒാടി രക്ഷപ്പെട്ട യുവതി വീട്ടിലെത്തിയായിരുന്നു ആത്മഹത്യാശ്രമം.

Related posts