തുടർച്ചയായുള്ള വയറ് വേദനയെ തുടർന്ന് പരിശോധനയ്ക്കായെത്തിയതാണ് 70 കാരൻ. തുടർന്ന് പരിശോധന നടത്തിയ ഡോക്ടർമാർ ഇയാളുടെ പിത്തരസ നാളത്തിൽ തടസ്സമുണ്ടെന്നും ഒരു ട്യൂമര്‍ വളരുന്നുണ്ടെന്നും കണ്ടെത്തി. പിന്നാലെ നടത്തിയ ശസ്ത്രക്രിയയിൽ ഇയാളുടെ വയറില്‍ നിന്നും ജീവനുള്ള അഞ്ച് വിരകളെയാണ് പുറത്തെടുത്തത്.
വിരകളിൽ നിന്നുള്ള ആക്രമണത്തെ തുടർന്നുണ്ടായ അണുബാധ മൂലം വൻകുടലിൽ ഒരു ട്യൂമർ രൂപപ്പെട്ടു. വിരകളെ നീക്കം ചെയ്തതിന് പിന്നാലെ കുടലിലെ അർബുദത്തെ ചികിത്സിക്കുന്നതിനായി കീമോതെറാപ്പി ആരംഭിച്ചിരിക്കുകയാണ്.
ക്ലോനോർച്ചിസ് സിനെൻസിസ് എന്ന പരാന്നഭോജി വിരകളെയാണ് ശരീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്. വേവിക്കാത്തതോ ആയ മത്സ്യമോ കൊഞ്ചോ കഴിക്കുന്നത് വഴിയാണ് ഇത്തരം വിരകള്‍ മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. ഇവ ശരീരത്തിൽ പ്രവേശിക്കുന്നത് വളരെ അപകടകരമാണ്.
പൂർണ്ണ വളർച്ചയെത്തിയ വിരകൾക്ക് 15 മുതൽ 20 മില്ലിമീറ്റർ വരെ നീളവും മൂന്നോ നാലോ മില്ലി മീറ്റർ വരെ വീതിയും ഉണ്ടാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.