സായാമീസ് ഇരട്ടകൾക്ക് സമമായി ശരീരത്തിൽ വളർച്ചയെത്താത്ത ഉടലും കൈയും കാലും ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച കുട്ടിക്ക് രണ്ടാം ജന്മം. മേഘാലയായിൽ ഏഴാം മാസം ജനിച്ച പെണ് കുട്ടിയിലാണ് ഈ പ്രതിഭാസമുണ്ടായത്. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർക്ക് കുട്ടിയെ സാധാരണ രൂപത്തിലെത്തിക്കുവാനായത്.
മേഘാലയായിലെ വെസ്റ്റ് ഗാരോ ഹിൽ ജില്ലയിലെ തുറ സിവിൽ ഹോസ്പിറ്റലിൽ പീഡിയാട്രിക് സർജൻ ഡോ. ലീ റോജർ ചി മാർക്കിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കുട്ടിയുടെ ശരീരത്തിൽ വളർന്ന് കൈകാലുകളും ഉടലും ഡോക്ടർമാർ നീക്കം ചെയ്തു.