പാ​റ​ശാ​ല ഷാ​രോ​ൺ വ​ധ​ക്കേ​സ്: ഡി​വൈ​എ​സ്പി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണം; പ്ര​തി ഗ്രീ​ഷ്മ വീണ്ടും സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​റ​ശാ​ല സ്വ​ദേ​ശി ഷാ​രോ​ണി​നെ ക​ഷാ​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഫ​യ​ൽ ചെ​യ്ത അ​ന്തി​മ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് ഗ്രീ​ഷ്മ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പു​തി​യ ഹ​ർ​ജി. അ​ന്തി​മ റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്യാ​ൻ ക്രൈ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ് വാ​ദം. ഹ​ർ​ജി​യി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്കേ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്യാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഈ ​ആ​വ​ശ്യം ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഗ്രീ​ഷ്മ​യ്ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​റാം പ​റ​ക്കാ​ട്ടാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഗ്രീ​ഷ്മ​യ്ക്കു പു​റ​മെ കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ അ​മ്മ സി​ന്ധു​വും അ​മ്മാ​വ​ൻ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​രു​മാ​ണ് മ​റ്റ് ഹ​ർ​ജി​ക്കാ​ർ.

2022 ഒ​ക്ടോ​ബ​ർ 14ന് ​ആ​ണ് പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രീ​ഷ്മ കാ​മു​ക​ൻ ഷാ​രോ​ൺ രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ക​ഷാ​യ​ത്തി​ൽ ക​ള​നാ​ശി​നി ക​ല​ർ​ത്തി ന​ൽ​കി ഷാ​രോ​ണി​ന് ഗ്രീ​ഷ്മ ന​ൽ​കു​ക​യാ​യി​രു​ന്നു. 

കേ​സി​ലെ വി​ചാ​ര​ണ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഗ്രീ​ഷ്മ​യു​ടെ ഹ​ർ​ജി സു​പ്രീം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.11 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് ഗ്രീ​ഷ്മ​യ്ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. 

ഗ്രീ​ഷ്മ​യും ഷാ​രോ​ണും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള സൈ​നി​ക​ന്‍റെ വി​വാ​ഹാ​ലോ​ച​ന വ​ന്നതിനെ തുടർന്ന് ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ൻ പ​ല​ത​വ​ണ ഗ്രീ​ഷ്മ ശ്ര​മി​ച്ചു. എന്നാൽ ഈ ബന്ധത്തിൽ നിന്ന് ഷാ​രോ​ൺ പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ഷാ​രോ​ണി​നെ കൊ​ല​പ്പെ​ടു​ത്താ​നുള്ള പദ്ധതികൾ ഗ്രീ​ഷ്മ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ദ്യം പാ​ര​സെ​റ്റ​മോ​ൾ ജ്യൂ​സി​ൽ ചേ​ർ​ത്ത് ജ്യൂ​സ് ച​ല​ഞ്ച് എ​ന്ന പേ​രി​ൽ ഷാ​രോ​ണി​ന് ഗ്രീ​ഷ്മ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കു​ടി​ച്ച് ക​യ്പാ​ണെ​ന്ന് പ​റ​ഞ്ഞ് ഷാ​രോ​ൺ അ​ത് തു​പ്പി ക​ള​ഞ്ഞ​തോ​ടെ ആ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 14 ന് ​സെ​ക്സ് ചാ​റ്റ് ന​ട​ത്തി​യ ഷാ​രോ​ണി​നെ ത​ന്ത്ര​പ​ര​മാ​യി ഗ്രീ​ഷ്മ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു. പി​ന്നാ​ലെ ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ൽ ക​ള​നാ​ശി​നി ക​ല​ർ​ത്തി ഷാ​രോ​ണി​ന് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷാ​രോ​ണി​ന്‍റെ മ​ര​ണം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു​വി​നെ​യും അ​മ്മാ​വ​ൻ നി​ർ​മ്മ​ൽ കു​മാ​റി​നെ​യും പോ​ലീ​സ് പ്ര​തി ചേ​ർ​ത്തു.

 

Related posts

Leave a Comment