പുതിയതെരു: പറശിനിക്കടവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതുവരെ അറസ്റ്റ് ചെയ്തത് പതിനാറു പേരെ. തളിപ്പറമ്പ്, കുടിയാൻമല, എടക്കാട്, കണ്ണൂർ, വളപട്ടണം സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇവരെ പിടികൂടിയത്. ഒടുവിൽ താളിക്കാവിലെ രാംകുമാറി (28)നെയാണ് വളപട്ടണം സിഐയും സംഘവും അറസ്റ്റുചെയ്തത്.
ഇയാളെ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ഇതോടെ വളപട്ടണം സ്റ്റേഷനിലെ ആറു പോക്സോ കേസുകളിലായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. 2017ൽ പതിനേഴുകാരിയെ ബൈക്കിൽ കൊണ്ടുപോയി ഉപദ്രവിച്ചെന്ന പരാതിയിൽ കണ്ണൂർ വനിതാ സെല്ലിൽ നൽകിയ പരാതിയിലാണ് രാംകുമാറിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി വളപട്ടണം പോലീസിന് കൈമാറിയത്.