തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്റ്റലിൽ സിബിഐ ഉദ്യോഗസ്ഥരുടെ പരിശോധന.
ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടന്നത്. പരാതിക്കാരിയും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34-ാം മുറിയിൽവച്ച് പീഡിപ്പിച്ചതായാണ് പരാതിക്കാരിയുടെ ആരോപണം.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബിജെപി നേതാവായായ മുൻ കോൺഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി, എ. പി. അനിൽകുമാർ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചിട്ടുള്ളത്.