ജയ്പൂർ: പോറോട്ട പ്രേമികൾ നന്നേ കുറവാണ്. മിക്കവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് പൊറോട്ട. ചില സ്ഥലങ്ങളിൽ പൊറോട്ട കൊതിയൻമാർക്കായി പൊറോട്ട തീറ്റമത്സരം തന്നെ നടത്താറുണ്ട്. അത്തരത്തിൽ ഒരു പൊറോട്ട തീറ്റമത്സരമാണ് വൈറലാകുന്നത്. ജയ്പൂർ പറാത്ത ജംഗ്ഷൻ എന്ന കടയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജയ്പൂരിലെ ന്യൂ സംഗനേർ റോഡിലാണ് ഈ പൊറോട്ടകട.
ഒരു മണിക്കൂറിനുള്ളിൽ 32 ഇഞ്ച് വരുന്ന രണ്ട് പൊറോട്ട തിന്നുതീർക്കുന്നവർക്ക് സമ്മാനവും അവർ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനം. ബാഹുബലി എന്നാണ് പൊറോട്ടയ്ക്ക് പേരിട്ടിരിക്കുന്നത്. മൂന്നുതരം ചമ്മന്തി, റെയ്ത്ത, പച്ചക്കറി, അച്ചാർ എന്നിവയും ഈ പൊറോട്ടയ്ക്കൊപ്പം ലഭിക്കും. മത്സരം ജയിക്കുന്നവർക്ക് സമ്മാനത്തോടൊപ്പം ഈ കടയിൽ നിന്നും ജീവിതകാലം മുഴുവൻ സൗജന്യമായി പൊറോട്ട കഴിക്കാനുള്ള അവസരവും ലഭിക്കും.
ഹോട്ടലുകാരുടെ വെല്ലുവിളി സ്വീകരിച്ച് പലരും എത്തിയെങ്കിലും ആരും മുഴുവൻ പൊറോട്ടയും കഴിച്ചു തീർന്നില്ല. എല്ലാവരും തോറ്റുപിൻമാറി. ചിലരാകട്ടെ പൊറോട്ടയുടെ വലിപ്പം കണ്ട് മത്സരത്തിൽ പങ്കെടുക്കാൻ പോലും ആകാതെ പേടിച്ചു പോയവരുമുണ്ട്.