ഭക്ഷ്യ പരീക്ഷണങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒരു കുറവുമില്ല. പാചകക്കാരും ബ്ലോഗർമാരും സാധാരണ വിഭവങ്ങൾ ഉണ്ടാക്കുകയും അവരുടേതായ ഒരു ട്വിസ്റ്റ് നൽകുകയും ചെയ്യുന്നു. ചീസ് പാനി പൂരി മുതൽ ഫ്രൂട്ട് ചായ് വരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിചിത്രമായ വിഭവങ്ങളാണ്.
മാഗി പറാത്ത എന്ന മറ്റൊരു വിചിത്രമായൊരു കൂട്ടുകെട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്ലോഗർ സുകൃത് ജെയിനാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്.
മാഗി നൂഡിൽസും പറാത്തയും നമ്മുടെ ഇഷ്ടവിഭവങ്ങളാണ്. എന്നാൽ അവയെ ഒരു പുതിയ വിഭവമായി സംയോജിപ്പിക്കുക എന്നത് ഒരിക്കലും സങ്കൽപ്പിക്കാത്ത കാര്യമായിരുന്നു. ബ്ലോഗർ പങ്കിട്ട വീഡിയോ 4.3 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ‘നിങ്ങൾക്ക് ഈ മാഗി പരാത്ത പരീക്ഷിക്കാൻ ധൈര്യമുണ്ടോ’ എന്ന് അദ്ദേഹം അടിക്കുറിപ്പിൽ ചോദിച്ചു.
ഒരു ചെറിയ പാത്രത്തിൽ ആദ്യമായി മാഗി പാകം ചെയ്യുന്നതെങ്ങനെയെന്ന് വീഡിയോയിൽ കാണിക്കുന്നു. പിന്നീട് മല്ലിയില, ഉള്ളി, മസാല, ചീസ് എന്നിവ ചേർത്ത് പറാത്തയ്ക്ക് ഒരു മാഗി ഫില്ലിംഗ് ഉണ്ടാക്കി. പിന്നെ മാഗി നിറച്ച് പരാത്ത ഉരുട്ടി. അവസാനം പറാത്ത നെയ്യ് ഉപയോഗിച്ച് ഇരുവശത്തുനിന്നും പാകം ചെയ്ത് സ്റ്റീൽ പ്ലേറ്റിൽ വിളമ്പി.
വ്യത്യസ്തമായ ഈ വിഭവത്തിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. മാഗി നൂഡിൽസിന് ആർ ഐ പി പറഞ്ഞുള്ള കമന്റും വീഡിയോയ്ക്ക് ലഭിച്ചു. വിമർശനങ്ങളാണ് വീഡിയോയ്ക്ക് കൂടുതലും കിട്ടിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക