പ​റ​വ​ക​ൾ​ക്കു വെ​ള്ള​മൊരുക്കി വി​ദ്യാ​ർ​ഥി​ക​ൾ; പ്ര​കൃ​തി​യി​ൽ​നി​ന്നും അ​ക​ന്നു​പോ​കു​ന്ന പുത്തൻ തലമുറക്കാർ മാതൃകയായി കൊടുവായൂർ സ​ത്യ​സാ​യി സ്കൂളിലെ വിദ്യാർഥികൾ

കൊ​ടു​വാ​യൂ​ർ: ത​ണ്ണീ​ർ​പ​ന്ത​ൽ മ​ര​ങ്ങ​ളി​ൽ ചെ​റി​യ മ​ണ്‍​പാ​ത്ര​ത്തി​ൽ വെ​ള്ളം ശേ​ഖ​രി​ച്ച് പ​ക്ഷി​ക​ളെ ക്ഷ​ണി​ച്ച് സ്കൂൾ വിദ്യാർഥികൾ. കൊടുവായൂർ സ​ത്യ​സാ​യി ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാണ് പ​റ​വ​ക​ൾ​ക്കു കു​ടി​ക്കാ​നും കു​ളി​ക്കാ​നു​ം ഈ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ വി​ദ്യാ​ർ​ഥി​ക​ൾ ശ​ല​ഭ​ങ്ങ​ൾ​ക്കാ​യി ജൈ​വ​പാ​ർ​ക്കും ഒ​രു​ക്കി. പാ​ർ​ക്കി​ൽ കൃ​ഷ്ണ​കി​രീ​ടം, സു​ഗ​ന്ധ​മോ​ഹി​നി, തെ​ച്ചി, ചെ​ന്പ​ര​ത്തി, തു​ള​സി എ​ന്നി​വ​യെ​ല്ലാം സു​ല​ഭ​മാ​ണ്. പ്ര​കൃ​തി​യി​ൽ​നി​ന്നും അ​ക​ന്നു​പോ​കു​ന്ന ഇ​ന്ന​ത്തെ ത​ല​മു​റ​യെ പ്ര​കൃ​തി​യി​ലേ​ക്ക് മ​ട​ങ്ങാ​നും ഇ​ണ​ങ്ങാ​നും പ​ഠി​പ്പി​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ദീ​പ ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സം​രം​ഭ​ത്തി​നു തു​ട​ക്ക​മാ​യ​ത്.

Related posts