പറവൂർ: പറവൂർ പോലീസ് സ്റ്റേഷന് മുന്നിലെ പുതിയ ബാറിന് സമീപം മദ്യപർ അഴിഞ്ഞാടുന്നതായി പരാതി. ഇവിടെ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സമീപവാസികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇവിടെയുള്ള താമസക്കാരുടെ സ്വകാര്യ വഴി കൈയേറ്റമയിരുന്നു ആദ്യം. പിന്നീട് താമസക്കാരുടെ നെയിം ബോർഡുകൾ തകർത്തു. ഉടമസ്ഥർ നിർമിച്ച മതിലും പൊളിച്ചു. ഈ വഴിയിലൂടെ ലോക്കൽ മദ്യശാലയിലേക്ക് പോകുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായി.
ഇതേതുടർന്ന് താമസക്കാർ കോടതിയിൽ പോയി കോടതി ഉത്തരവ് വാങ്ങി. നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷനു സമീപത്ത് താലൂക്ക്ഫീസും കോടതികളുംസ്ഥിതി ചെയ്യുന്നുണ്ട്.
തിരക്കേറിയ ഈ പ്രദേശത്ത് ഒരു ബാറും പാർക്കിംഗ് സ്ഥലം ഇല്ലാത്ത വ്യാപാര സമുച്ചയവും ആരംഭിച്ചതിനുശഷമാണ് ഇവിടെ സാമൂഹികവിരുദ്ധ ശല്യം വർധിച്ചതെന്ന് സമീപ താമസക്കാർ അറിയിച്ചു.
ഇവിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.