പറവൂർ: ബസിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളിപ്പുറം ചെറായി വാരിശേരി വീട്ടിൽ ടിന്റു (40), പത്തനംതിട്ട, പെരുനാട് മുഴിക്കൽ വലിയ വീട്ടിൽ നിന്നും ഇപ്പോൾ തൃക്കാക്കര കങ്ങരപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന മിഥുൻ മോഹൻ (40) എന്നിവരെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
18ന് വൈകിട്ട് എട്ടോടെ പറവൂർ മുൻസിപ്പൽ ജംഗ്ഷന് സമീപമാണ് സംഭവം. കരുവേലിപ്പടി സ്വദേശി ഫർഹാനാണ് കുത്തേറ്റത്.
ഫർഹാനും കുടുംബവും സഞ്ചരിച്ച കാർ ബസിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബസ് ജീവനക്കാരായ പ്രതികൾ ആക്രമിക്കുകയായിരുന്നു.
സംഭവം കണ്ട ഫർഹാന്റെ പിതാവ് കുഴഞ്ഞു വീഴുകയും പിന്നിട്ട് മരണപ്പെടുകയുകയും ചെയ്തു. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐമാരായ പ്രശാന്ത് പി. നായർ, ബിജു, എഎസ്ഐ അഭിലാഷ്, സിപിഒ കൃഷ്ണലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.