കൊച്ചി: വടക്കൻ പറവൂരിൽ കാർ വാടകയ്ക്കെടുത്തത് സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്നു യുവാവ് വെട്ടേറ്റു മരിച്ച കേസിലെ മൂന്നു പ്രതികൾ പോലീസിൽ കീഴടങ്ങി. അങ്കമാലിയിൽവച്ചാണ് മൂവരും പോലീസിൽ കീഴടങ്ങിയത്. ഞായറാഴ്ചയാണ് വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദ്ദീന്റെ മകൻ മുബാറക്(24) കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി 9.30നു പറവൂർ- മാഞ്ഞാലി റൂട്ടിൽ മാവിൻചുവട് മസ്ജിദിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽവച്ചാണു കൊലപാതകം നടന്നത്. കാർ വാടകയ്ക്കെടുത്തതു സംബന്ധിച്ച തർക്കം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികൾക്കു ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.