ശാസ്താംകോട്ട: വൻമോഷണസംഘം പിടിയിൽ .എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മോഷ്ട്ടിച്ച സ്വർണവും മറ്റും വിൽക്കാനായി കരുനാഗപ്പള്ളിയിൽ എത്തിയ മൂവർ സംഘം തിരിച്ചുപോകുവാനായി മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിനു സമീപം എത്തിയപ്പോഴാണ് പിടികൂടിയത് .
എറണാകുളം നോർത്ത് പറവൂർ കോണ്ടോളിൽ പറമ്പിൽ അരുൺ (31) , ഡ്രൈവറായ തിരുവനന്തപുരം മടത്തറ ഒഴുകുംപാറ സ്വദേശി സന്തോഷ് (35) കരുനാഗപ്പള്ളി വെളുത്തമണൽ മനു ഭവനത്തിൽ അജ്മൽഷാ (23) എന്നിവരാണ് പിടിയിലായത് . ഇവരുടെ പക്കൽ നിന്നും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ, 300 ഗ്രാ കഞ്ചാവ് , 36677 രൂപ , 20 കിലോ ഗ്രാം നാണയങ്ങൾ , 532 ഗ്രാം ഭാരമുള്ള ലോഹ വിഗ്രഹം , ഒരു കിലോ വിദേശ , വെള്ളി ആഭരണങ്ങളും പൂട്ട് പൊളിക്കുന്നതിനായി ഉപയോഗിക്കുന്ന കമ്പിപ്പാര, ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയും പിടി കൂടിയത് ഇവരുടെ സംഘത്തിലെ പ്രധാനികളായ വയനാട് സ്വദേശി ഷാജി മാത്യു , കൊടുങ്ങലൂർ സ്വദേശി മഹേഷ് എന്നിവർ കരുനാഗപ്പള്ളിയിൽ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചായിരുന്നു കച്ചവടങ്ങൾ നടത്തികൊണ്ടിരുന്നത് .
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ ഉൾപ്പെടെയുള്ള നാല് ക്ഷേത്രങ്ങളിൽ നിന്നാണ് മോഷണം നടത്തിയത് എന്ന് പിടിയിലായവർ പറഞ്ഞു . കഴിഞ്ഞ ദിവസം ഇവിടെ നിന്നും മോഷ്ട്ടിച്ച തിരുവാഭരണം ഉരുക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് കരുനാഗപ്പളിയിലെത്തിയത്. ഇതിന്റെ വിൽപ്പനയ്ക്കായാണ് ഷാജി മാത്യുവും മഹേഷും ലോഡ്ജിൽ നിന്നും പുറത്ത് പോയത് .
പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഒ പ്രസാദ് , ഇൻസ്പെക്ടർമാരായ ജി കൃഷ്ണകുമാർ , വൈശാഖ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ എ പി ശിഹാബ് , സി പി ദിലീപ് കുമാർ പ്രിവന്റീവ് ഓഫീസർമാരായ സഹീർഷ , ഉണ്ണികൃഷ്ണപിള്ള ഓഫീസർമാരായ അനിൽകുമാർ , സുജിത് കുമാർ , ശിവൻകുട്ടി എന്നിവർ നേതൃത്വം നൽകി . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയശേഷം പറവൂർ പോലീസിന് കൈമാറും