ആദർശ് സ്റ്റേഷനായി പ്രഖ്യാപിച്ച പ​ര​വൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ അ​വ​ഗ​ണ​ന​യി​ൽ; യാത്രക്കാരുടെ പ്രധാന പരാതികൾ ഇങ്ങനെയൊക്കെ

പ​ര​വൂ​ർ: ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ യാ​ത്ര​ചെ​യ്യാ​നെ​ത്തു​ന്ന പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​പ്പോ​ഴും അ​വ​ഗ​ണ​ന​യി​ൽ. ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ പ​ര​വൂ​രി​നെ ആ​ദ​ർ​ശ് സ്റ്റേ​ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​ധാ​ന​പ്പെ​ട്ട പ​ല സൗ​ക​ര്യ​ങ്ങ​ളും ഇ​പ്പോ​ഴും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.യാ​ത്രാ​ടി​ക്ക​റ്റ്, റി​സ​ർ​വേ​ഷ​ൻ ടി​ക്ക​റ്റ്, സീ​സ​ൺ ടി​ക്ക​റ്റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യാ​ൻ ആ​കെ ഒ​രു കൗ​ണ്ട​ർ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ടി​ക്ക​റ്റെ​ടു​ക്കാ​ൻ യാ​ത്ര​ക്കാ​രു​ടെ നീ​ണ്ട​നി​ര​ത​ന്നെ ഉ​ണ്ടാ​കും.

നേ​ര​ത്തെ ഇ​വി​ടെ യാ​ത്രാ​ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നും റി​സ​ർ​വേ​ഷ​നും വെ​വ്വേ​റെ കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു കൗ​ണ്ട​ർ അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​ത് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം റെ​യി​ൽ​വെ ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല.സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ്റ്റേ​ഷ​നി​ൽ വി​ശ്ര​മ മു​റി​യു​ള്ള​ത്. സെ​ക്ക​ന്‍റ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കാ​യി വെ​യി​റ്റിം​ഗ് റൂം ​ഇ​ല്ല. നേ​ര​ത്തേ ഉ​യ​ർ​ന്ന ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​വി​ടെ വി​ശ്ര​മ മു​റി​യു​ണ്ടാ​യ​യി​രു​ന്നു. ഇ​ത് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും പോ​ലീ​സു​കാ​രു​മാ​ണ്.

ദി​വ​സ​വും പോ​യി​വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത​തി​ന് ആ​നു​പാ​തി​ക​മാ​യി ഇ​രി​പ്പി​ട​ങ്ങ​ളും പ്ര​ധാ​ന പ്ലാ​റ്റ്ഫോ​മു​ക​ളി​ലി​ല്ല.ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ന്‍റെ മൂ​ന്നി​ലൊ​ന്നു ഭാ​ഗ​ത്തു​പോ​ലും മേ​ൽ​ക്കൂ​ര​യി​ല്ല. എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളെ​ല്ലാം നി​ർ​ത്തു​ന്ന​ത് ര​ണ്ടും മൂ​ന്നും പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​ണ്. ഇ​വി​ടെ​യും പൂ​ർ​ണ​മാ​യും മേ​ൽ​ക്കൂ​ര സ്ഥാ​പി​ച്ചി​ട്ടി​ല്ല. മ​ഴ​യും വെ​യി​ലും സ​ഹി​ച്ചു​വേ​ണം യാ​ത്ര​ക്കാ​ർ ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കേ​ണ്ട​ത്.

മ​ഴ പെ​യ്താ​ൽ എ​ല്ലാ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ൾ ചോ​ർ​ന്നൊ​ലി​ക്കും. ഇ​ത് പ്ലാ​റ്റ്ഫോ​മി​ൽ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കും. ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ വാ​ട്ട​ർ കൂ​ള​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യാ​ണ്. ടാ​പ്പി​ൽ നി​ന്ന് നാ​യ്ക്ക​ൾ വെ​ള്ളം കു​ടി​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. വാ​ട്ട​ർ കൂ​ള​ർ അ​ൽ​പ്പം കൂ​ടി ഉ​യ​ർ​ത്തി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​പോ​ലും ആ​വ​ശ്യ​മാ​യ സ്ഥ​ലം ഒ​രു​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ​ക്ക് താ​ത്പ​ര്യ​മി​ല്ല. പാ​ർ​ക്കിം​ഗ് ഏ​രി​യ നി​റ​യു​ന്ന​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ​ച്ച​ശേ​ഷ​മാ​ണ് ട്രെ​യി​നി​ൽ പോ​കു​ന്ന​ത്.ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല കെ​ട്ടി​ട​ത്തി​ന് എ​തി​ർ​വ​ശം റെ​യി​ൽ​വേ​യു​ടെ സ്ഥ​ലം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്നു. അ​ക്ഷ​രാ​ർ​ധ​ത്തി​ൽ വ​ന​തു​ല്യ​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടം.

കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.ഒ​ന്നാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ന് ഇ​ട​തു​വ​ശ​ത്തു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ സ്ത്രീ​ക​ൾ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ട്രെ​യി​ൻ ക​യ​റാ​ൻ എ​ത്തു​ന്ന​ത്. സ്റ്റേ​ഷ​നി​ൽ റെ​യി​ൽ​വേ പോ​ലീ​സ് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ധി​കൃ​ത​ർ നി​രാ​ക​രി​ച്ച മ​ട്ടാ​ണ്. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​വും വ​ർ​ധി​ച്ചു​വ​രു​ന്നു.

കൂ​ടു​ത​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്ക് ഇ​വി​ടെ സ്റ്റോ​പ്പ് വേ​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​ർ മു​റ​വി​ളി കൂ​ട്ടി​യി​ട്ടും അ​തും ഫ​ലം ക​ണ്ടി​ല്ല, ശ​ബ​രി എ​ക്സ്പ്ര​സ്, ഏ​റ​നാ​ട് എ​ക്സ്പ്ര​സ്, അ​ന​ന്ത​പു​രി എ​ക്സ്പ്ര​സ്, അ​മൃ​ത എ​ക്സ്പ്ര​സ്, ചെ​ന്നൈ മെ​യി​ൽ എ​ന്നി​വ​യ്ക്ക് ഇ​വി​ടെ സ്റ്റോ​പ്പ് വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

മീ​റ്റ​ർ ഗേ​ജ് പാ​ത​യാ​യി​രു​ന്ന​പ്പോ​ൾ ചെ​ന്നൈ മെ​യി​ലി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്നു. പാ​ത ബ്രോ​ഡ്ഗേ​ജ് ആ​ക്കി​യ​പ്പോ​ൾ സ്റ്റോ​പ്പ് എ​ടു​ത്തു​ക​ള​ഞ്ഞു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്ക് രാ​വി​ലെ 7.15ന്‍റെ പ​ര​ശു​റാം എ​ക്സ്പ്ര​സ് പൊ​യ്ക്ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ടു​ള്ള​ത് 9.45ന്‍റെ മും​ബൈ ജ​ന​ത എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ്. ഇ​തി​നി​ട​യി​ലു​ള്ള ശ​ബ​രി എ​ക്സ്പ്ര​സി​ന് ഇ​വി​ടെ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചാ​ൽ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് അ​നു​ഗ്ര​ഹ​മാ​കും.

വൈ​കു​ന്നേ​രം 6.17ന്‍റെ പു​ന​ലൂ​ർ-​മ​ധു​ര പാ​സ​ഞ്ച​ർ ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് പ​ര​വൂ​രി​ൽ നി​ന്നു​ള്ള ട്രെ​യി​ൻ രാ​ത്രി 9.10നു​ള്ള വേ​ണാ​ട് എ​ക്സ്പ്ര​സാ​ണ്.​ഈ ട്രെ​യി​ൻ മി​ക്ക​പ്പോ​ഴും അ​ര മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് പ​ര​വൂ​രി​ൽ എ​ത്തു​ന്ന​ത്. ഈ ​ര​ണ്ട് ട്രെ​യി​നു​ക​ൾ​ക്കും മ​ധ്യേ​യു​ള്ള ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചാ​ൽ രാ​ത്രി യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് ഒ​രു പ​രി​ധി​വ​രെ സ​ഹാ​യ​ക​മാ​കും.

അ​തു​പോ​ലെ രാ​വി​ലെ 11.30ന് ​ക​ന്യാ​കു​മാ​രി​ക്കു​ള്ള ഐ​ല​ന്‍റ് എ​ക്സ്പ്ര​സ് ക​ഴി​ഞ്ഞാ​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് പി​ന്നീ​ടു​ള്ള​ത് ഉ​ച്ച​ക​ഴി​ഞ്ഞ് 3.50ന്‍റെ പാ​സ​ഞ്ച​റാ​ണ്. പാ​സ​ഞ്ച​റി​ന് തൊ​ട്ടു​മു​ന്പു​ള്ള അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​ന് ഇ​വി​ടെ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചാ​ൽ ഈ ​ബു​ദ്ധി​മു​ട്ടും ഒ​ഴി​വാ​ക്കാം.ചെ​ന്നൈ എ​ഗ്മോ​ർ-​തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി എ​ക്സ്പ്ര​സ് അ​ടു​ത്തി​ടെ​യാ​ണ് കൊ​ല്ലം​വ​രെ നീ​ട്ടി​യ​ത്. നീ​ട്ടി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തി​നും കൊ​ല്ല​ത്തി​നും മ​ധ്യേ വ​ർ​ക്ക​ല മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പ​ര​വൂ​രി​ൽ ഈ ​ട്രെ​യി​നി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. എ​ല്ലാ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്കും പ​ര​വൂ​രി​ൽ സ്റ്റോ​പ്പു​ണ്ടെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ങ്കി​ലും പു​ന​ലൂ​ർ-​ക​ന്യാ​കു​മാ​രി പാ​സ​ഞ്ച​റി​ന് ഇ​വി​ടെ സ്റ്റോ​പ്പി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

രാ​വി​ലെ 7.05നു​ള്ള പാ​സ​ഞ്ച​ർ ക​ഴി​ഞ്ഞാ​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് പി​ന്നീ​ട് പ​ര​വൂ​രി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​ള്ള​വ​ർ​ക്ക് ആ​ശ്ര​യി​ക്കാ​വു​ന്ന പാ​സ​ഞ്ച​ർ 11.10നു​ള്ള കൊ​ല്ലം-​ക​ന്യ​കു​മാ​രി മെ​മു​വാ​ണ്.മെ​മു മി​ക്ക​ദി​വ​സ​വും വ​ള​രെ വൈ​കി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്താ​റു​മി​ല്ല.

Related posts