പരവൂർ : കൊല്ലം -ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. അനന്തപുരി എക്സപ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും റെയിൽവേ മന്ത്രാലയത്തിനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിരവധി നിവേദനങ്ങൾ എംപി നൽകിയിരുന്നു.
എംപി യുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് അനന്തപുരി എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. പരവൂരിലെ യാത്രക്കാരുടെ ആവശ്യം മുൻനിർത്തിയാണ് അനന്തപുരി എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കുവാൻ നിരന്തരമായ പരിശ്രമം നടത്തിയതെന്നും സ്റ്റോപ്പ് അനുവദിച്ചതെന്നും എംപി പറഞ്ഞു.