മീനച്ചിലാറിന്‍റെ കരകളെ  ബന്ധിപ്പിക്കേണ്ട പാലത്തിന്‍റെ നിർമാണം തൂണുകളിൽ ഒതുങ്ങി;  പണിമുടങ്ങിയതിന്‍റെ നാ​ലാം ച​ര​മ വാ​ർ​ഷി​കം ആ​ച​രിച്ച് പ്രതിഷേധിക്കാനൊരുങ്ങി അയർക്കുന്നം വികസന സമിതി

ആ​റു​മാ​നൂ​ർ: മീ​ന​ച്ചി​ലാ​റി​ന്‍റെ ഇ​രു ക​ര​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​റേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ നാ​ലു​വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​യ​ർ​ക്കു​ന്നം വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ത്തി​ന്‍റെ നാ​ലാ​മ​ത് ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കും.

15നു ​രാ​വി​ലെ 10.30ന് ​വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​റ്റ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.് അ​യ​ർ​ക്കു​ന്നം വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി കെ.​എ​സ്. മു​ര​ളീ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ക്കും.

ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യും അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണി​ത്. തൂ​ണു​ക​ൾ എ​ല്ലാം സ്ഥാ​പി​ച്ച് പ​ണി​മു​ട​ങ്ങി കി​ട​ക്കു​ന്ന ഈ ​പാ​ലം നാ​ട്ടു​കാ​ർ​ക്ക് സ​ങ്ക​ട​ക്കാ​ഴ്ച​യാ​ണ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം മു​ട​ങ്ങി​യി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Related posts