ദിവസവും പല തരത്തിലുള്ളവാർത്തകളാണ് പുറത്തു വരുന്നത്. ചിലത് നമ്മെ ഞെട്ടിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളുടെ വരവോടെ എന്ത് സംഭവിച്ചാലും പുറം ലോകം അറിയുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു.
അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വെെറലാകുന്നത്. സിയാറ്റിലെ ജെസിപെന്നി സ്റ്റോറിൽ പൂർണനഗ്നനായ ഒരാളെത്തി അവിടെയുണ്ടായിരുന്ന കുട്ടികളെ മോശമായ രീതിയിൽ സ്പർശിക്കാൻ ശ്രമിച്ചു.
പെട്ടെന്നു തന്നെ ഇയാളെ കുറച്ച് പുരുഷന്മാർ ചേർന്ന് പിടികൂടി മർദ്ദിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
പൂർണ നഗ്നനായി സ്റ്റോറിലെത്തിയ ഇയാൾ അവിടെയുണ്ടായിരുന്ന കുട്ടികളെ മോശമായ രീതിയിൽ സ്പർശിക്കാൻ ശ്രമിച്ചു.
ആ കുട്ടികളുടെ രക്ഷിതാക്കളാണ് ഇയാളെ മർദ്ദിച്ചത് എന്ന കുറിപ്പോടെ @ClownWorld_ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്.
ആളുകളെ കണ്ട ഇയാൾ ഓടി ഒളിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഇയാളെ പിടികൂടി മർദിക്കുന്നുണ്ട്.
വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ വളരെ എളുപ്പത്തിൽ വേഗത്തിൽ തന്നെ വൈറലായി. നാളെ നമ്മുടെ കുട്ടികൾക്കളെയും ഇയാൾ ശല്യം ചെയ്യും അതിനാൽ അയാളെ വെറുതെ വിടരുത് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക