അഞ്ചുമാസം പ്രായമായ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതികള്‍. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം.
കുട്ടികളുടെ എണ്ണം മുന്ന് ആകുന്നതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ക്രൂരകൃത്യത്തിന് ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
രാജസ്ഥാന് സര്‍ക്കാരില്‍ കരാര്‍ ജീവനക്കാരനായ ജവര്‍ലാല്‍ മേഘ്വാള് ആണ് ക്രൂരകൃത്യം ചെയ്തത്.
ഭാര്യയുടെ സഹായത്തോടെയാണ് പെണ്‍കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ദമ്പതികള്‍ക്ക് നിലവില്‍ തന്നെ രണ്ടു കുട്ടികള്‍ ഉണ്ട്. മൂന്നാമതൊരു കുട്ടി കൂടി ജനിച്ചതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിന് പ്രേരിപ്പിച്ചത്.
രണ്ടു കുട്ടികള്‍ നയമാണ് രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. തനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് 36കാരനെ കൊണ്ട് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി പ്രതീക്ഷിക്കുകയാണ് ജവര്‍ലാല്‍. അതിനിടെയാണ് മൂന്നാമതൊരു കുട്ടി ദമ്പതികള്‍ക്ക് ജനിച്ചത്.
രാജസ്ഥാനിലെ രണ്ട് കുട്ടികള്‍ നയം അനുസരിച്ച് മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ നിര്‍ബന്ധമായി ഗവണ്മെന്റ് സര്‍വീസില്‍ നിന്ന് വിരമിക്കണം എന്നാണ് നിയമം.
കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.